തിരുവനന്തപുരം: ശ്രീരാമകൃഷ്ണ ആശ്രമ പ്രസ്ഥാനത്തിലെ സ്വാമി ഗോലോകാനന്ദജി മഹാരാജ് (94)സമാധിയായി. പൊതു ദർശനത്തിന് ശേഷം ഇന്നലെ രാത്രി 9.30 ന് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിൽ സംസ്കാരം നടത്തി.
1953-54 ൽ രാമകൃഷ്ണ മഠത്തിൽ ബ്രഹ്മചാരിയായി ചേർന്ന അദ്ദേഹം 1963 ൽ മഠത്തിന്റെ അന്നത്തെ അധ്യക്ഷനായിരുന്ന മാധവാനന്ദ സ്വാമിജിയിൽ നിന്ന് സന്യാസം സ്വീകരിച്ചു.
കുറച്ചു കാലം മദ്രാസിലും പിന്നീട് തിരുവനന്തപുരം, കോഴിക്കോട്, കൊയിലാണ്ടി, ഹരിപ്പാട് എന്നിവിടങ്ങളിലെ ശ്രീരാമകൃഷ്ണ മഠങ്ങളുടെയും ആശ്രമങ്ങളുടെയും പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.
തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്റെ ഗ്രാമീണ സേവന പ്രവർത്തനങ്ങൾക്ക് പുതിയ രൂപം നൽകുന്നതിലും അദ്ദേഹത്തിന് പങ്കുണ്ടായിരുന്നു.