തിരുവനന്തപുരം: സംസ്ഥാന പിന്നാക്കവിഭാഗവികസന കോർപ്പറേഷന്റെ വിവിധ വികസന പദ്ധതികളുടെ പ്രചാരണ പരിപാടിയായ ‘സമഗ്ര 2026’ രണ്ടാം പതിപ്പും പിന്നാക്കവിഭാഗവികസന വകുപ്പിന്റെ 100 ദിന കർമ്മ പദ്ധതിയുടെ സമാപനവും നാളെ പാലക്കാട് കോട്ടയിൽ കൺവൻഷൻ സെന്ററിൽ നടക്കും.
പിന്നാക്കക്ഷേമ മന്ത്രി കെ.എ. തുളസി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും പുതിയ വായ്പാ പദ്ധതികളുടെ വിതരണോദ്ഘാടനവും വി.കെ. ശ്രീകണ്ഠൻ എംപി നിർവഹിക്കും. കെ. രാധാകൃഷ്ണൻ എംപി മൈക്രോ ക്രെഡിറ്റ് വായ്പ വിതരണവും, എം.പി. അബ്ദുസമദ് സമദാനി എംപി വിദ്യാഭ്യസ വായ്പ വിതരണവും നിർവഹിക്കും.
വനിതകൾക്കായുള്ള പലിശരഹിത ‘പ്രിയദർശിനി സ്വയംതൊഴിൽ വായ്പ’, മുതിർന്ന പൗരന്മാർക്കുള്ള ‘ജീവൻധാര സീനിയർ സെക്യൂർ വായ്പ’ എന്നിവയുടെ വിതരണോദ്ഘാടനവും ചടങ്ങിൽ നടക്കും.
അന്നേദിവസം പതിനായിരത്തോളം ഗുണഭോക്താക്കൾക്കായി 100 കോടിയോളം രൂപയുടെ വായ്പാവിതരണമാണ് ലക്ഷ്യമിടുന്നത്.