Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samaritan

സമരിറ്റന്‍ സമര്‍പ്പിത സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോ​ട്ട​യം: വി​വി​ധ സാ​മൂ​ഹ്യ​ശു​ശ്രൂ​ഷ മേ​ഖ​ല​ക​ളി​ല്‍ സു​ത്യ​ര്‍ഹ​മാ​യ സേ​വ​നം അ​നു​ഷ​ഠി​ക്കു​ന്ന സ​ന്യാ​സി​നി​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സ​മ​രി​റ്റ​ന്‍ സ​മ​ര്‍പ്പി​ത സാ​മൂ​ഹ്യ ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍ സു​പ്പി​രീ​യ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ സൗ​മി എ​സ്‌​ജെ​സി, കി​ട​ങ്ങൂ​ര്‍ ലി​റ്റി​ല്‍ ലൂ​ര്‍ദ് ഹോ​സ്പി​റ്റ​ല്‍ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ടും പീ​ഡി​യാ​ട്രി​ക് ആ​ന്‍ഡ് നി​യോ​നേ​റ്റോ​ള​ജി ക​ണ്‍സ​ള്‍ട്ട​ന്‍റു​മാ​യ സി​സ്റ്റ​ര്‍ ഡോ. ​ല​ത എ​സ്‌​വി​എം, ഇ​ടു​ക്കി ഗ്രീ​ന്‍വാ​ലി ഡെ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി പ്രോ​ഗ്രാം കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ജി​ജി വെ​ളി​ഞ്ചാ​യി​ല്‍, ലി​റ്റി​ല്‍ ഡോ​ട്ടേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​ണ്‍ ഗി​ല്‍ബ​ര്‍ട്ട് കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍ റീ​ജ​ണ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ റോ​മി​ല്‍ഡ, ഡോ​ട്ടേ​ഴ്സ് ഓ​ഫ് ചാ​രി​റ്റി ഓ​ഫ് ദ ​മോ​സ്റ്റ് പ്രെ​ഷ്യ​സ് ബ്ലെ​ഡ് കോ​ണ്‍ഗ്രി​ഗേ​ഷ​ന്‍ റീ​ജ​ണ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ റി​ന്‍സി കോ​യി​ക്ക​ര എ​ന്നി​വ​രാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ള്‍.

5001 രൂ​പ​യും മെ​മ​ന്‍റോ​യും പൊ​ന്നാ​ട​യും അ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം സെ​പ്റ്റം​ബ​ര്‍ 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​പാ​ലാ ചേ​ര്‍പ്പു​ങ്ക​ല്‍ മു​ത്തോ​ല​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ​മ്മാ​നി​ക്കു​മെ​ന്ന് കെ​എ​സ്എ​സ്എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍ അ​റി​യി​ച്ചു.

പു​ര​സ്‌​കാ​ര സ​മ​ര്‍പ്പ​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള ഗ​വ​ണ്‍മെ​ന്‍റ് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് നി​ര്‍വ​ഹി​ക്കും. കോ​ട്ട​യം ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Latest News

Corehub Up