Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SambasivaRao

മന്ത്രിയുടെ അതൃപ്തി; എക്സൈസ് കമ്മീഷണർ സാംബശിവറാവു തെറിച്ചു

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിനെ മാറ്റി. അഡീഷണൽ കമ്മീഷണർക്ക് താത്കാലിക ചുമതല നൽകി. എക്സൈസ് മന്ത്രി എം. ലിജുവിന്‍റെ അതൃപ്‌തിക്ക് പിന്നാലെയാണ് മാറ്റം.

എക്സൈസ് മന്ത്രി അറിയാതെ മൂന്നു ബീയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നൽകിയതിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴോണ് സര്‍ക്കാരിന്‍റെ കാലത്ത് മൂന്ന് ബാര്‍ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്.

പുതിയ നയം തീരുമാനിക്കാനിരിക്കെ സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് കൊടുത്ത ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍‍ഡ് ചെയ്തിരുന്നു.

Latest News

Corehub Up