Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samuhyasree

പി.​വി. പൗ​ലോ​സ് മാ​സ്റ്റ​ർ സാ​മൂ​ഹ്യ​ശ്രീ പു​ര​സ്കാ​രം ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക്

തൃ​​​ശൂ​​​ർ: പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ദീ​​​ർ​​​ഘ​​​കാ​​​ലം വെ​​​ള്ളി​​​ക്കു​​​ള​​​ങ്ങ​​​ര സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന പി.​​​വി. പൗ​​​ലോ​​​സ് മാ​​​സ്റ്റ​​​റു​​​ടെ പേ​​​രി​​​ൽ സ്മൃ​​​തി​​​സ​​​മി​​​തി​​​യും ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, കോ​​​മേ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് നെ​​​റ്റ്‌​​​വ​​​ർ​​​ക്കും സം​​​യു​​​ക്ത​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2025 -26 വ​​​ർ​​​ഷ​​​ത്തെ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു.

സാ​​​മൂ​​​ഹ്യ​​​ശ്രീ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​ർ​​​ഹ​​​നാ​​​യി. 40,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

മാ​​​ധ്യ​​​മ​​​ശ്രീ അ​​​വാ​​​ർ​​​ഡി​​​ന് സെ​​​ബി മാ​​​ളി​​​യേ​​​ക്ക​​​ൽ (സീ​​​നി​​​യ​​​ർ സ​​​ബ് എ​​​ഡി​​​റ്റ​​​ർ, ദീ​​​പി​​​ക, തൃ​​​ശൂ​​​ർ) എ. ​​​ജീ​​​വ​​​ൻ​​​കു​​​മാ​​​ർ (കോ -​​​ഓ​​​ർ​​​ഡി​​​നേ​​​റ്റിം​​​ഗ് എ​​​ഡി​​​റ്റ​​​ർ, മ​​​ല​​​യാ​​​ള മ​​​നോ​​​ര​​​മ, തൃ​​​ശൂ​​​ർ ) എ​​​ന്നി​​​വ​​​ർ അ​​​ർ​​​ഹ​​​രാ​​​യി. 15,001 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സ്മൃ​​​തി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​വ​​​ച്ച് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്ക് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.

Latest News

Corehub Up