Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanchita Ugale

ഹി​ന്ദി ടെ​ലി​വി​ഷ​ന്‍ ന​ടി സ​ഞ്ചി​ത ഉ​ഗാ​ലെ മ​രി​ച്ച നി​യി​ല​യി​ല്‍

മും​ബൈ: ഹി​ന്ദി ടെ​ലി​വി​ഷ​ന്‍ ന​ടി സ​ഞ്ചി​ത ഉ​ഗാ​ലെ(22) മ​രി​ച്ച നി​യി​ല​യി​ല്‍. മും​ബൈ​യി​ലെ വ​സ​തി​യി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കു​ങ്കും ഭാ​ഗ്യ , വാ​ഗേ കി ​ദു​നി​യ തു​ട​ങ്ങി​യ പ​ര​മ്പ​ര​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ ന​ടി​യാ​ണ് സ​ഞ്ചി​ത. സം​ഭ​വം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഞാ​യ​റാ​ഴ്ച ന​ള​സൊ​പാ​റ ഈ​സ്റ്റി​ലെ ആ​ച്ചോ​ള്‍ ഗ്രാ​മ​ത്തി​ലെ സാ​യ് സ​ന്തോ​ഷി ബി​ല്‍​ഡിം​ഗി​ലെ വ​സ​തി​യി​ല്‍ സാ​രി ഇ​പ​യോ​ഗി​ച്ച് തൂ​ങ്ങി​യ നി​ല​യി​ലാ​ണ് താ​ര​ത്തി​നെ ക​ണ്ടെ​ത്തി​യ​ത്.

കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വ​സാ​യ്-​വി​രാ​ര്‍ മു​നി​സി​പ്പ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​ന് ശേ​ഷ​മെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കൂ.

പി​താ​വ് മഛീ​ന്ദ്ര ഉ​ഗ​ലെ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സ​ന്‍​ഹി​ത​യു​ടെ (ബി​എ​ന്‍​എ​സ്എ​സ്) സെ​ക്ഷ​ന്‍ 194 പ്ര​കാ​രം അ​ച്ചോ​ലെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Latest News

Corehub Up