Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sandiyar

മാ​സ് ലു​ക്കി​ൽ ക​മ​ൽ​ഹാ​സ​ൻ; എ​സ്.​യു. അ​രു​ൺ​കു​മാ​ർ ചി​ത്രം ‘സാ​ണ്ടി​യാ​ർ’ ഫ​സ്റ്റ് ലു​ക്ക്

ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ ഹാ​സ​നെ നാ​യ​ക​നാ​ക്കി എ​സ്.​യു. അ​രു​ൺ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ത​മി​ഴ് ചി​ത്രം ‘സാ​ണ്ടി​യാ​ർ’ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

രാ​ജ്ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ​യും ട​ർ​മ​റി​ക് മീ​ഡി​യ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ക​മ​ൽ ഹാ​സ​നും ആ​ർ. മ​ഹേ​ന്ദ്ര​നും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ​സ്. ഡി​സ്നി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ്.

പ​തി​വ് രൂ​പ​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​രു​ക്ക​ൻ ലു​ക്കി​ലാ​ണ് ക​മ​ൽ ഹാ​സ​ൻ പോ​സ്റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ന​ര​ച്ച താ​ടി​യും മു​ടി​യും ഗൗ​ര​വ​മേ​റി​യ നോ​ട്ട​വു​മാ​യി പ​ഴ​യൊ​രു വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ലി​ന​രി​കി​ൽ ഇ​രി​ക്കു​ന്ന താ​ര​ത്തെ​യാ​ണ് പോ​സ്റ്റ​റി​ൽ കാ​ണു​ന്ന​ത്.

കൈ​യി​ൽ തോ​ക്കും വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ലി​ൽ ര​ക്ത​ക്ക​റ​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പോ​സ്റ്റ​ർ ചി​ത്ര​ത്തി​ന്‍റെ ആ​ക്ഷ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ലേ​ക്കു​ള്ള സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്. ക​മ​ൽ​ഹാ​സ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചും സി​നി​മ​യു​ടെ പ്ര​മേ​യ​ത്തെ​ക്കു​റി​ച്ചും ആ​കാം​ക്ഷ ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ഫ​സ്റ്റ് ലു​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

‘ചി​ത്ത’, ‘വീ​ര ധീ​ര സൂ​ര​ൻ’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് എ​സ് യു ​അ​രു​ൺ​കു​മാ​ർ. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പ​ശ്ചാ​ത്ത​ല​ങ്ങ​ളും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള സം​വി​ധാ​യ​ക​ൻ ക​മ​ൽ ഹാ​സ​നു​മാ​യി ഒ​ന്നി​ക്കു​ന്നു​വെ​ന്ന​താ​ണ് ‘സാ​ണ്ടി​യാ​ർ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ക​മ​ൽ​ഹാ​സ​ന്‍റെ അ​ഭി​ന​യ മി​ക​വും അ​രു​ൺ​കു​മാ​റി​ന്‍റെ ക​ഥ​പ​റ​ച്ചി​ൽ ശൈ​ലി​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തെ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ്. ക​മ​ൽ​ഹാ​സ​ൻ ചി​ത്ര​ത്തി​ന് അ​നി​രു​ദ്ധ് വീ​ണ്ടും സം​ഗീ​ത​മൊ​രു​ക്കു​ന്നു എ​ന്ന​തും സി​നി​മ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ​രാ​യ സം​ഘ​ട്ട​ന സം​വി​ധാ​യ​ക​രാ​യ അ​ൻ​പ​റി​വ് മാ​സ്റ്റേ​ഴ്സാ​ണ് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

ക​മ​ൽ ഹാ​സ​ന്‍റെ ശ​ക്ത​മാ​യ സ്ക്രീ​ൻ സാ​ന്നി​ധ്യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​യി​രി​ക്കും ‘സാ​ണ്ടി​യാ​ർ’ എ​ന്ന പ്ര​തീ​ക്ഷ​യാ​ണ് ഫ​സ്റ്റ് ലു​ക്ക് ന​ൽ​കു​ന്ന​ത്. ആ​ക്ഷ​ന് പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന പോ​സ്റ്റ​റി​ന് പി​ന്നാ​ലെ ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം, മ​റ്റു താ​ര​ങ്ങ​ൾ, അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Latest News

Corehub Up