കൊച്ചി: പെരിയാറിൽ നിന്ന് രണ്ട് വഞ്ചികളിലായി മണല്‍ വാരി കടത്തുകയായിരുന്ന ആറ് പേർ പിടിയിൽ. വരാപ്പുഴ പുത്തൻവേലിക്കര പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ചെട്ടിക്കാട് സ്വദേശികളായ സന്തോഷ്, ജിമിൽ, ലാലു, കൊടുങ്ങല്ലൂർ മേത്തല സ്വദേശികളായ റഷീദ്, സജീവൻ, അഴീക്കോട് സ്വദേശി അജേഷ് എന്നിവരാണ് രണ്ട് കേസുകളിലായി പൊലിസിന്റെ പിടിയിലായത്.
പ്രതികൾ നേരത്തെയും കൊടുങ്ങല്ലൂർ, വടക്കേക്കര പൊലിസ് സ്റ്റേഷനുകളായി രജിസ്റ്റർ ചെയ്ത സമാന കേസിൽ ഉൾപ്പെട്ടവരാണ്. സമീപ കാലത്തായി മണൽ വാരിക്കൊണ്ടിരുന്ന ഏഴ് വള്ളങ്ങൾ പുത്തൻവേലിക്കര പൊലിസ് പിടിച്ചെടുത്തിരുന്നു.