ആദ്യ കൺമണിയെ വരവേൽക്കാനൊരുങ്ങി നടൻ സംഗീത് പ്രതാപും ഭാര്യ ആൻസിയും. ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധേയമാകുകയാണ്
തിയറ്റർ സ്ക്രീനിന് മുന്നിലിരുന്ന് സിനിമ കാണും പോലെയാണ് ഇരുവരും മറ്റേണിറ്റി ഫോട്ടോഷൂട്ട് തീം ആയി ചെയ്തിരിക്കുന്നത്.
‘കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു, തിയറ്റർ സജ്ജമാണ്, നക്ഷത്രങ്ങളിൽ വച്ച് ഏറ്റവും മനോഹരമായ താരം ഉടൻ തന്നെ പ്രീമിയറിനെത്തുന്നു. നമ്മുടെ ഏറ്റവും വലിയ കഥയ്ക്ക് പിന്നിൽ ലോകത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പെൺകുട്ടിയാണ്; നീയെന്ന വ്യക്തിക്കും ഞങ്ങൾക്ക് നൽകിയ എല്ലാത്തിനും ഒത്തിരി നന്ദി’, സംഗീത് കുറിച്ചു.