Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanjit Bunker Roy

സാമൂഹ്യപ്രവർത്തകൻ സൻജിത് ബങ്കർ റോയ് അന്തരിച്ചു

ജ​​​​​​യ്പു​​​​​​ർ:​ സാ​​​​​മൂ​​​​​ഹ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നും ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത​​​​​ ബെ​​​​​യ​​​​​ർ​​​​​ഫു​​​​​ട് കോ​​​​​ള​​​​​ജ് സ്ഥാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യ സ​​​​​ൻ​​​​​ജി​​​​​ത് ബ​​​​ങ്ക​​​​ർ റോ​​​​​യ് (81) അ​​​​​ന്ത​​​​​രി​​​​​ച്ചു. രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ അ​​​​​ജ്മീ​​​​​രി​​​​​ൽ തി​​​​​ലോ​​​​​ണി​​​​​യ ഗ്രാ​​​​​മ​​​​​ത്തി​​​​​ലു​​​​​ള്ള സ്വ​​​​​വ​​​​​സ​​​​​തി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാവിലെ 6.15നാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്ത്യം.

ഗാ​​​​​ന്ധിയ​​​​​ൻ ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ന്നി​​​​​യു​​​​​ള്ള ഗ്രാ​​​​​​മീ​​​​​​ണ​​​​​​വി​​​​​​ക​​​​​​സ​​​​​ന​​​​​ത്തി​​​​​ന്‍റെ​​​​​യും സ്ത്രീശ​​​​​​ക്തീ​​​​​​ക​​​​​​ര​​​​​​ണ​​​​​ത്തി​​​​​ന്‍റെ​​​​​യും ജീ​​​​​വി​​​​​ക്കു​​​​​ന്ന മാ​​​​​തൃ​​​​​ക​​​​​യെ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കു​​​​​ന്ന സ​​​​​ൻ​​​​​ജി​​​​​ത് റോ​​​​​യ് 1972ൽ ​​​​​രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ തി​​​​​ലോ​​​​​ണി​​​​​യ​​​​​യി​​​​​ല്‍ സ്ഥാ​​​​​പി​​​​​ച്ച സാ​​​​​മൂ​​​​​ഹ്യ​​​​​ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​കേ​​​​​ന്ദ്ര​​​​​മാ​​​​​ണ് ബെ​​​​​യ​​​​​ര്‍ഫു​​​​​ട് കോ​​​​​ളജ്‌ ആ​​​​​യി വ​​​​​ള​​​​​ർ​​​​​ന്ന​​​​​ത്.

ഔ​​​​​പ​​​​​ചാ​​​​​രി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലാ​​​​​ത്ത ഗ്രാ​​​​​മീ​​​​​ണ​​​​​ര്‍ക്കു​​​​​വ​​​​​രെ സാ​​​​​ങ്കേ​​​​​തി​​​​​ക വൈ​​​​​ദ​​​​​ഗ്ധ്യം നേ​​​​​ടാ​​​​​നും സ്വ​​​​​ന്തം നാ​​​​​ട്ടി​​​​​ലെ പ്ര​​​​​ശ്‌​​​​​ന​​​​​ങ്ങ​​​​​ള്‍ക്ക് പ​​​​​രി​​​​​ഹാ​​​​​രം ക​​​​​ണ്ടെ​​​​​ത്താ​​​​​നും ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്ന ആ​​​​​ശ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ബെ​​​​​യ​​​​​ർ​​​​​ഫു​​​​​ട് കോ​​​​​ള​​​​​ജി​​​​​ന്‍റേ​​​​​ത്.

സൗ​​​​​രോ​​​​​ര്‍ജം, ജ​​​​​ല​​​​​സം​​​​​ര​​​​​ക്ഷ​​​​​ണം, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, ആ​​​​​രോ​​​​​ഗ്യ​​​​​പ​​​​​രി​​​​​പാ​​​​​ല​​​​​നം തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ ഗ്രാ​​​​​മീ​​​​​ണ​​​​​ര്‍ക്ക് പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ല്‍കി​​​​​യ കേ​​​​​ന്ദ്രം സ്ത്രീ​​​​ശ​​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ദ്ധ​​​​തി​​​​ക​​​​ൾ രൂ​​​​പീ​​​​ക​​​​രി​​​​ച്ചു. ഗ്രാ​​​​​മീ​​​​​ണ സ്ത്രീ​​​​​ക​​​​​ളെ സോ​​​​​ളാ​​​​​ര്‍ പാ​​​​ന​​​​ലു​​​​ക​​​​ൾ സ്ഥാ​​​​​പി​​​​​ക്കാ​​​​​നും പ​​​​​രി​​​​​പാ​​​​​ലി​​​​​ക്കാ​​​​​നും പ​​​​​രി​​​​​ശീ​​​​​ലി​​​​​പ്പി​​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഇ​​​​തി​​​​ൽ പ്ര​​​​ധാ​​​​നം. ഇ​​​​​ന്ത്യ​​​​​ക്കു പു​​​​​റ​​​​​മേ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള സ്ത്രീ​​​ക​​​ളും പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നാ​​​​​യി തി​​​​​ലോ​​​​​ണി​​​​​യ​​​​​യി​​​​​ലെ​​​​​ത്തി​​​​യി​​​​രു​​​​ന്നു.

സം​​​​​സ്കാ​​​​​രം ഇ​​​​​ന്ന​​​​​ലെ വൈ​​​​​കുന്നേ​​​​​രം നാ​​​​​ലി​​​​​ന് ജ​​​​​ന്മ​​​​​ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ത്തി. സാ​​​​​മൂ​​​​​ഹ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​യും മു​​​​​ൻ സി​​​​​വി​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​യു​​​​​മാ​​​​​യ അ​​​​​രു​​​​​ണ റോ​​​​​യ് ആ​​​​​ണ് ഭാ​​​​​ര്യ.
രാ​​​​​ജ​​​​​സ്ഥാ​​​​​ൻ മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി അ​​​​​ശോ​​​​​ക് ഗ​​​​​ഹ്‌​​​​​ലോ​​​​​ട്ട്, ജ​​​​​യ്റാം ര​​​​​മേ​​​​​ശ്, ശ​​​​​ശി ത​​​​​രൂ​​​​​ർ, സ​​​​​ച്ചി​​​​​ൻ പൈ​​​​​ല​​​​​റ്റ് തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​മു​​​​​ഖ​​​​​ർ സ​​​​ൻ​​​​ജി​​​​ത് റോ​​​​യ്‌​​​​യു​​​​ടെ നി​​​​​ര്യാ​​​​​ണ​​​​​ത്തി​​​​​ൽ അ​​​​​നു​​​​​ശോ​​​​​ചി​​​​​ച്ചു.

Latest News

Corehub Up