Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanketham

പ​ട്ടി​ക​വ​ര്‍​ഗ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ‘ഊ​ര്’, ‘സ​ങ്കേ​തം’ പേ​രു​ക​ള്‍ തു​ട​രാം

കോ​ഴി​ക്കോ​ട്: പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​രു​ടെ ആ​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ വി​ശേ​ഷി​പ്പി​ക്കു​ന്ന​തി​ന് ‘ഊ​ര്’, ‘സ​ങ്കേ​തം’​എ​ന്നീ പ​ര​മ്പ​രാ​ഗ​ത പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ തു​ട​രാ​ന്‍ അ​നു​മ​തി. പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ര്‍ കൂ​ടു​ത​ലാ​യി അ​ധി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ രേ​ഖ​ക​ളി​ല്‍ കോ​ള​നി, സ​ങ്കേ​തം, ഊ​ര് എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​യി ന​ഗ​ര്‍, ഉ​ന്ന​തി, പ്ര​കൃ​തി അ​ല്ലെ​ങ്കി​ല്‍ കാ​ലാ​നു​സൃ​ത​മാ​യ മ​റ്റ് പേ​രു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് 2024 ജൂ​ണ്‍ 18ന് ​സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​രു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും പ​ര​മ്പ​രാ​ഗ​ത ആ​ചാ​ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യ ഊ​ര്, സ​ങ്കേ​തം, കു​ടി, ഊ​ര് മൂ​പ്പ​ന്മാ​ര്‍, ഊ​രു​കൂ​ട്ടം എ​ന്നീ പ​ദ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നെ​തി​രേ വി​വി​ധ പ​ട്ടി​ക​വ​ര്‍​ഗ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും നി​വേ​ദ​നം ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്‍ ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ച്ച​ത്. വ​നാ​വ​കാ​ശ നി​യ​മ​ത്തി​ലും വി​വി​ധ ആ​സൂ​ത്ര​ണ പ്ര​ക്രി​യ​ക​ളി​ലും ഊ​ര്, ഊ​രു​കൂ​ട്ടം എ​ന്നീ പ​ദ​ങ്ങ​ള്‍​ക്ക് നി​യ​മ​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ക​യും പു​ന​പ​രി​ശോ​ധ​ന ശി​പാ​ര്‍​ശ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. 2024 ലെ ​ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന മ​റ്റു വ്യ​വ​സ്ഥ​ക​ള്‍ നി​ല​നി​റു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up