Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sansarai

നേ​പ്പാ​ളി​ലെ സ​ൺ​സ​രാ​യി​ൽ വ​ർ​ഗീ​യ സം​ഘ​ർ​ഷം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

കാ​​​​ഠ്മ​​​​ണ്ഡു: ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന നേ​​​​പ്പാ​​​​ളി​​​​ലെ സ​​​​ൻ​​​​സ​​​​രാ​​​​യി ജി​​​​ല്ല​​​​യി​​​​ലു​​​​ണ്ടാ​​​​യ വ​​​​ർ​​​​ഗീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ജി​​​​ല്ല​​​​യു​​​​ടെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ഇ​​​​നി​​​​യൊ​​​​രു അ​​​​റി​​​​യി​​​​പ്പ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തു​​​​വ​​​​രെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ തു​​​​ട​​​​രും. ദേ​​​​വ്ഗു​​​​ഞ്ച് മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​യി​​​​ലെ ക​​​​പ്താം​​​​ഗ​​​​ഞ്ചി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് സം​​​​ഘ​​​​ർ​​​​ഷം പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട​​​​ത്.​​

ഉ​​​​ച്ച​​​​ഭാ​​​​ഷ​​​​ണി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ര​​​​ണ്ട് മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലുണ്ടായ ത​​​​ർ​​​​ക്കം സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ൽ ക​​​​ലാ​​​​ശി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സു​​​​ര​​​​ക്ഷാ സൈ​​​​ന ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ലാ​​​​ണ് ഒ​​​​രാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

Latest News

Corehub Up