Business
കോട്ടയം: ഇരുനൂറോളം അന്താരാഷ്ട്ര ടൂർ പാക്കേജുകളും 75 ആഭ്യന്തര ടൂറുകളും നടത്തുന്ന സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ എക്സ്പോ ലോകയാത്ര ഇന്ന് പാലാ സൺസ്റ്റാർ കൺവൻഷൻ സെന്ററിലും കട്ടപ്പന കേജീസ് ഹിൽ ടൗൺ ഹോട്ടലിലും രാവിലെ 10 മുതൽ രാത്രി ഏഴുവരെ നടക്കും.
ടൂർ ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ സമ്മാനയാത്ര ലഭിക്കുന്ന ‘ലക്കി ഡ്ര’’ യിൽ പങ്കെടുക്കാം. ലക്കി ഡ്രോ വിജയികൾക്ക് യൂറോപ്പ്, തായ്ലൻഡ്, ഗോൾഡൻ ട്രയാംഗിൾ ടൂർ പാക്കേജുകൾ സൗജന്യ മായി ലഭിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്ക് 3,000 മുതൽ 50,000 രൂപ വരെ കാഷ് ഡിസ്കൗണ്ടുകൾ, കാഷ് വൗച്ചറുകൾ കൂടാതെ മറ്റനവധി സമ്മാനങ്ങളും സ്പോട്ട് ബുക്കിംഗ് ഓഫറുകളും ഉണ്ടാകും.
അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ ഫോറെക്സ് കാർഡും ഇഎംഐ സൗകര്യവും ലഭ്യമാണ്. പരിചയസമ്പന്നരായ യാത്രാ വിദഗ്ധരുമായി നേരിട്ട് ആശയവിനിമയം നടത്തി അനുയോജ്യമായ യാത്രാ പാക്കേജുകൾ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7306702358.
NRI
കലിഫോർണിയ: സാന്താ മോണിക്കയിൽ ഒന്നര വയസുകാരിയെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ കാർമെൻ അനിത ഡിഗ്രെഗ് (24) അറസ്റ്റിലായി.
ചൊവ്വാഴ്ചയാണ് സംഭവം പുറംലോകമറിഞ്ഞത്. സാന്താ മോണിക്കയിലെ ഒരു അപ്പാർട്ട്മെന്റിൽ വച്ചാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുസിഎൽഎ കാമ്പസിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട കാർമെനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന് പരിക്കേറ്റ വിവരം പുറത്തുവന്നത്.
കൊലപാതകം, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
Business
കൊച്ചി: ടൂലിപ് പൂക്കളുടെ വർണാഭമായ സൗന്ദര്യത്തോടെ വസന്തകാലത്തെ വരവേൽക്കാന് മാർച്ച് 27 മുതൽ ഏപ്രിൽ 10 വരെ തുടർച്ചയായ 15 ദിവസങ്ങളിലായി കൊച്ചിയിൽനിന്ന് കാഷ്മീരിലേക്ക് ഗ്രൂപ്പ് ടൂറുകൾ സംഘടിപ്പിക്കുകയാണ് സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്.
സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1800 മീറ്റർ ഉയരത്തിൽ 74 ഏക്കർ വിസ്തീർണമുള്ള ഈ ഉദ്യാനത്തിൽ, പല വർണങ്ങളിലായി ഏകദേശം 17 ലക്ഷത്തോളം ട്യൂലിപ് ചെടികൾ വളരുന്നു. ഓറഞ്ച്, മഞ്ഞ, ആപ്രിക്കോട്ട്, വയലറ്റ്, ചുവപ്പ്, വെള്ള തുടങ്ങിയ നിറങ്ങളിൽ വിരിയുന്ന ടൂലിപ് പൂക്കളുടെ മനോഹാരിത ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.
അഞ്ച് രാത്രിയും ആറ് പകലും നീളുന്ന മാസ്മരിക കാഷ്മീർ യാത്രയിൽ ടൂലിപ് ഗാർഡൻ സന്ദർശനത്തോ ടൊപ്പം പ്രകൃതി സൗന്ദര്യം വിളിച്ചുപറയുന്ന സോൻമാർഗ്, പഹൽഗാം, ഗുൽമാർഗിലെ ഗൊണ്ടോള കേബിൾ കാർ റൈഡ്, ദാൽ തടാകത്തിലെ ശിക്കാര റൈഡ് എന്നിവയും അനുഭവിച്ചറിയാം. ഫോൺ: +91 484 2846 999 / 8304 000 999.
Business
കൊച്ചി: ദക്ഷിണേന്ത്യയിലുടനീളം ഓഫീസുകളുള്ള സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് വ്യത്യസ്ത വീസ ഡോക്യുമെന്റേഷൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ടൂറിസ്റ്റ് വീസ, ബിസിനസ് വീസ, വർക്ക് വീസ, ഫാമിലി വീസ, ട്രാൻസിറ്റ് വീസ, ഡിപെൻഡന്റ് വീസ, സെറ്റിൽമെന്റ് വീസ, ഇൻ കൺട്രി സ്വിച്ചിംഗ്, ഇൻ കൺട്രി പെർമിറ്റ് എക്സ്റ്റൻഷൻ എന്നിങ്ങനെ 193 രാജ്യങ്ങളിലേക്കുള്ള വീസാ സേവനങ്ങൾ വളരെ എളുപ്പത്തിൽ കൃത്യതയോടെയും വിശ്വസ്തതയോടെ യും കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കുന്നു.
വീസ അപേക്ഷാ നടപടികളിലെ തടസം പരിഹരിച്ച് 14 വർഷത്തിലേറെ വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് സ്വപ്നയാത്രകൾ സാക്ഷാത്കരിക്കുന്നു. വീസ സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഫോൺ: 04842846999. 8304000999.
Business
കൊച്ചി: അന്പത് ശതമാനം വരെ സ്കോളർഷിപ്പ് ഓഫറുകളുമായി ജർമൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസ് ഡിസംബർ ഒന്നിനു രാവിലെ 10.30 ന് സാന്റാ മോണിക്ക എറണാകുളം രവിപുരം ഓഫീസിൽ സ്പോട്ട് അഡ്മിഷൻ ഡേ നടത്തും.
ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് 20 ശതമാനം മുതൽ 50 ശതമാനം വരെ മെറിറ്റ് സ്കോളർഷിപ്പ് നൽകുന്ന യൂണിവേഴ്സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസിൽ ഐഇഎൽടിഎസ് ഇല്ലാതെയും അഡ്മിഷൻ നേടാം.
ഇതു കൂടാതെ സ്പോട്ട് അഡ്മിഷൻ ഡേയിൽ പങ്കെടുത്ത് ഓഫർ ലെറ്റർ കരസ്ഥമാക്കുന്ന എല്ലാ വിദ്യാർഥികൾക്കും യുഇ യൂണിവേഴ്സിറ്റി 50,000 രൂപയുടെ എക്സ്ട്രാ സ്കോളർഷിപ്പും ഗിഫ്റ്റ് ഹാമ്പേഴ്സും ലഭിക്കും.
കംപ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, എഐ, ലോജിസ്റ്റിക്സ്, ഓൺട്രപ്രണർഷിപ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഐബിഎം, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, പബ്ലിക് ഹെൽത്ത് എന്നിവയിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ ലഭ്യമാണ്. ഫോൺ: 04844150999, 9645222999.
Business
കൊച്ചി: വിദേശ മലയാളികൾക്കായി സാന്റോ മോണിക്ക ട്രാവൽ ടിക്കറ്റ്സ് എൽഎൽസി യുഎഇ സംഘടിപ്പിക്കുന്ന ആദ്യത്തെ ട്രാവൽ എക്സ്പോയാണ് പ്രവാസി ലോകയാത്ര. നവംബർ 21ന് റോയൽ റോസ് അബുദാബിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ ഒൻപത് വരെയും നവംബർ 22ന് ദുബായി ജേക്കബ്സ് ഗാർഡൻ ഹോട്ടലിൽ രാവിലെ 11 മുതൽ രാത്രി 10 വരെയും നടത്തുന്നു.
പ്രവാസി ലോകയാത്രയിലേക്കു പ്രവേശനം സൗജന്യമാണ്. ടൂർ പാക്കേജുകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും പരിചയ സമ്പന്നരായ ടൂർ ഓപ്പറേറ്റർമാരുമായി സംവദിക്കാനുള്ള വേദിയാണ് പ്രവാസി ലോകയാത്ര.
ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്ക് അഞ്ച് മുതൽ 10 ശതമാനം വരെ ഡിസ്കൗണ്ടും ഭാഗ്യ നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് ആഡംബര കപ്പലായ കോർഡേലിയ ക്രൂയിസിലേക്കു ഒരു കപ്പിൾ ടിക്കറ്റും ഒരു കപ്പിളിനു തായ്ലൻഡ് പാക്കേജും സൗജന്യമായി ലഭിക്കുന്നതാണ്.
നിങ്ങളുടെ യാത്രകൾ സുരക്ഷിതമാക്കാൻ ഉചിതമായ ഇൻഷുറൻസ് പ്ലാനുകളും മികച്ച യാത്രാനുഭവങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്തെടുത്ത യാത്ര പാക്കേജുകളും സാന്റാ മോണിക്ക ട്രാവൽ ടിക്കറ്റ്സ് എൽഎൽസി യുഎഇ തയാറാക്കിയിട്ടുണ്ട്.
ലോക രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആകർഷകമായ ട്രാവൽ പാക്കേജുകൾ, ആഡംബര ക്രൂയിസുകൾ, വീസ സേവനങ്ങൾ, ടിക്കറ്റിംഗ് എന്ന് വേണ്ട എല്ലാ യാത്രാ സേവനങ്ങളും സാന്റാ മോണിക്ക ട്രാവൽ ടിക്കറ്റ്സ് എൽഎൽസി യുഎഇയിൽ നിന്നും ലഭ്യമാണ്. പ്രവാസി ലോകയാത്രയ്ക്ക് വരുന്നവർക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
പ്രവാസി ലോകയാത്രയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക - +971556763792, +971545849113
Business
കൊച്ചി: ന്യൂസിലൻഡ് സർക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ എഡ്യുക്കേഷൻ ന്യൂസിലാൻഡിന്റെ പിന്തുണയോടെ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ന്യൂസിലാൻഡ് വിദ്യാഭ്യാസ പ്രദർശനം ഇന്ന് കൊച്ചി മറൈൻഡ്രൈവിലെ വിവാന്റ എറണാകുളം ഹോട്ടലിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും. ന്യൂസിലാൻഡിലെ മുൻനിര യൂണിവേഴ്സിറ്റി, കോളജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രതിനിധികളെ നേരിൽക്കണ്ട് സംശയനിവാരണം നടത്താനാകും.
പ്ലസ് ടു, ഡിഗ്രി, പിജികാർക്ക് എൻജിനിയറിംഗ്, ഐടി, നഴ്സിംഗ്, ഹെൽത്ത്, അലൈഡ് ഹെൽത്ത് കെയർ, ടീച്ചിംഗ് തുടങ്ങി ഉയർന്ന മുൻഗണനാപട്ടികയിലുള്ള തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയിട്ടുള്ള ഗ്രീൻ ലിസ്റ്റ് ഫോക്കസ് കോഴ്സുകൾ, പ്ലസ് ടു/ ഡിഗ്രിക്കു മിനിമം 50 ശതമാനം മാർക്കുള്ള കുട്ടികൾക്ക് പോലും അഡ്മിഷൻ സാധ്യമാകുന്ന കോഴ്സുകൾ, IELTS കുറഞ്ഞത് 6 സ്കോർ ഉള്ളവർക്കും അഡ്മിഷൻ നേടാവുന്ന കോഴ്സുകൾ, മൂന്ന് വർഷം സ്റ്റേ ബാക്ക്, പഠനത്തോടൊപ്പം ഫുൾ ടൈം ജോലി ചെയ്യാൻ അവസരമുള്ള ഗവേഷണ കോഴ്സുകളും ഉൾപ്പെടെ നൂറുകണക്കിന് കോഴ്സുകൾ തെരഞ്ഞെടുക്കാം. പഠനകാലയളവിൽ കുടുംബത്തെ കൂടെക്കൊണ്ടുപോകാനും പങ്കാളിക്ക് ഫുൾ ടൈം ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ പിആറിന് അപേക്ഷിക്കാനും അനുമതിയുണ്ട്.
50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നേടാനും ഫാസ്റ്റ് ട്രാക്ക് അഡ്മിഷൻ ഡെസ്ക്, പ്രമുഖ ബാങ്കുകളുടെ ബാങ്ക് ലോൺ ഡെസ്ക് എന്നിവ പ്രദർശനത്തിന്റെ ഭാഗമായുണ്ട്. കൂടാതെ, എഡ്യുക്കേഷൻ ന്യൂസിലൻഡിന്റെ ഔദ്യോഗിക പ്രതിനിധികൾ നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.santamonicaedu.in, എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. പ്രൊഫൈൽ അസസ്മെന്റിനായി പ്രത്യേക ഡെസ്കും ഉണ്ടായിരിക്കും.
സ്പോട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ എല്ലാ അക്കാദമിക് രേഖകളും പാസ്പോർട്ടിന്റെ പകർപ്പും കരുതണം. ഫോൺ: 0484 4150999, 9645222999.
Business
കൊച്ചി: രാജ്യത്തെ പ്രമുഖ വിദേശ സർവകലാശാല കൺസൾട്ടൻസിയായ സാന്റാ മോണിക്ക ഗ്രൂപ്പ് ഫിനാൻഷ്യൽ സർവീസ് രംഗത്തേക്കും പ്രവേശിച്ചു. സാന്റാ മോണിക്ക ഫിൻടെക്ക് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഫിനാൻഷൽ സർവീസിന്റെ ഉദ്ഘാടനം കൊച്ചിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ വിനയ്കുമാർ നിർവഹിച്ചു. ക്രെഡില ഫിനാൻഷ്യൽ സർവീസസ് ഇന്ത്യ ബിസിനസ് ഡവലപ്മെന്റ് മേധാവി അശീന്ദർ ടികോ, സാന്റാ മോണിക്ക ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ പങ്കെടുത്തു.
എഡ്യുക്കേഷൻ വായ്പാ സംരംഭവുമായി ഈ രംഗത്തേക്കു കടന്നുവന്ന സാന്റാ മോണിക്ക ഫിൻടെക് നിലവിൽ എല്ലാ വായ്പകളും ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമിലേക്കാണ് പ്രവർത്തനം വിപുലീകരിച്ചിരിക്കുന്നത്.
വായ്പകൾക്ക് പുറമേ ഇൻഷ്വറൻസ്, മ്യൂച്ചൽഫണ്ട്, അസറ്റ് മാനേജ്മെന്റ് ഉൾപ്പെടെ സമഗ്ര ധനകാര്യസേവനങ്ങളും സാന്റാ മോണിക്ക ഫിൻടെക്കിലൂടെ ലഭ്യമാകും. ബാങ്കുകൾ, മറ്റു ധനകാര്യ സേവനദാതാക്കൾ എന്നിവരുമായി കന്പനി നേരിട്ടാണ് ഇടപാടുകൾ നടത്തുക. ഇതിലൂടെ അനായാസമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. അതിനൂതനമായ സാങ്കേതികവിദ്യകളിലൂന്നിയാണ് ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്.
എബ്രോഡ് എഡ്യുക്കേഷൻ, ടൂർസ് ആൻഡ് ട്രാവൽസ്, ടിക്കറ്റിംഗ്, ഫോറെക്സ് തുടങ്ങിയ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായ സാന്റാ മോണിക്ക വിപുലമായ വികസന ലക്ഷ്യങ്ങളോടെയാണ് ഫിൻടെക് പ്ലാറ്റ്ഫോമിനു തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചെയർമാൻ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.