തൃശൂർ: ഇടതുപാർട്ടി അധികാരത്തിലെത്തിയശേഷം അടിസ്ഥാന വർഗത്തിന് എന്തു ലഭിച്ചു എന്നതാണു വിലയിരുത്തേണ്ടതെന്നും പിണറായി 3.0 എന്ന ബ്രാൻഡിംഗ് ദോഷംചെയ്യുമെന്നും എഴുത്തുകാരി സാറാ ജോസഫ്.
സംസ്ഥാനത്തു മുന്നണികൾ മാറിമാറി ഭരിക്കുന്നതാണു നല്ലതെന്ന കവി സച്ചിദാനന്ദന്റെ പരാമർശത്തെ പിന്തുണച്ചു പ്രതികരിക്കുകയായിരുന്നു അവർ.
“അധികാരം നിലനിർത്താൻ ഏതു പിശാചിന്റെകൂടെയും കൂട്ടുകൂടും എന്നു പറഞ്ഞ പാരന്പര്യം ഇടതുപക്ഷത്തിനുണ്ട്. അധികാരമാണു മുഖ്യം. ജനാധിപത്യമല്ല. വികസനമെന്ന പേരിൽ റോഡുകളും മറ്റും കെട്ടിവയ്ക്കുന്നതിന് അപ്പുറം ജനങ്ങൾക്കുവേണ്ടി ഒന്നുംചെയ്തതായി കാണുന്നില്ല.
ചോദ്യംചോദിക്കാനും തിരുത്തലിനും സാധ്യതയില്ലാത്തവിധം കാര്യങ്ങൾ പോകുന്നു. പ്രതിപക്ഷത്തിരിക്കുന്നത് ഭരണപക്ഷത്തിനു നല്ലതാണ്. മാധ്യമങ്ങളുടെ വായടയ്ക്കുന്ന സമീപനംവരെയുണ്ടായി’’ - സാറാ ജോസഫ് പറഞ്ഞു.