ചങ്ങനാശേരി: സര്‍ഗക്ഷേത്ര കള്‍ച്ചറൽ, ചാരിറ്റബിൾ, അക്കാദമിക് ആന്‍ഡ് മീഡിയ സെന്ററിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് 24ന് തിരിതെളിയും. വൈകുന്നേരം അഞ്ചിന് ചെത്തിപ്പുഴ സര്‍ഗക്ഷേത്ര അങ്കണത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തും. സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ടോമി കാട്ടാമ്പള്ളി അധ്യക്ഷത വഹിക്കും. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം ആമുഖ പ്രസംഗം നടത്തും. മന്ത്രി മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ജോര്‍ജ് പടനിലം ഫൗണ്ടേഷന് ട്രസ്റ്റ് ചെയര്മാന് ഡോ. ജോര്‍ജ് പടനിലം റീബില്‍ഡ് പ്രോജക്ട് ഏറ്റുവാങ്ങും.
രജതജൂബിലി ലോഗോയുടെ പ്രകാശനം കൊടിക്കുന്നില്‍ സുരേഷ് എംപി നിര്‍വഹിക്കും. ലോഗോ സിഎംഐ സെന്റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. ലൂക്കാ ചാവറ ഏറ്റുവാങ്ങും. ജൂബിലി കലണ്ടറിന്റെ പ്രകാശനം വിനു ജോബ് എംഎല്‍എ നിര്‍വഹിക്കും. കലണ്ടര്‍ ചെത്തിപ്പുഴ എസ്എച്ച് മോണാസ്ട്രി പ്രിയോര്‍ ഫാ. തോമസ് മണ്ണൂപ്പറമ്പില്‍ ഏറ്റുവാങ്ങും. സിനിമാതാരങ്ങളായ സ്മിനു സിജോ, കൃഷ്ണപ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിയമ്മ ടോമി, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വീണാ സി. ദിലീപ്, ജോസഫ് വാഴയ്ക്കൻ, ഫാ. ജയിംസ് തയ്യില്‍, ഫാ.തോമസ് ചേന്നാട്ടുശേരി, ബിജു പുല്ലുകാട്, ജി.ജി. ജോര്‍ജ് കോട്ടപ്പുറം, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം, ജിജി കോട്ടപ്പുറം, വര്‍ഗീസ് ആന്റണി, സിബിച്ചന് തരകന്‍പറമ്പിൽ, ജോസ് നടുവിലേഴം, സന്തോഷ് ജെ.കെ.വി., ജോണ്‍ പാലത്തിങ്കൽ, ലിയ തോമസ്, ടോജി പാത്തിക്കൽ, പ്രേമചന്ദ്രന് എസ്. എന്നിവര്‍ പങ്കെടുത്തു.