Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SargamStevenage

Europe

സ​ർ​ഗം സ്റ്റീ​വ​നേ​ജ് പൊ​ന്നോ​ണം സെപ്റ്റം​ബ​ർ 12ന്

സ്റ്റീ​വ​നേ​ജ്: ല​ണ്ട​നി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ "പൊ​ന്നോ​ണം 2026' സെ​പ്റ്റം​ബ​ർ 12ന് ​വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. തി​രു​വോ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ്റ്റീ​വ​നേ​ജി​ലെ ബാ​ർ​ക്ലേ​യ്സ് അ​ക്കാ​ദ​മി ഓ​ഡി​റ്റോ​റി​യം വേ​ദി​യാ​കും.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ൻ​ഡോ​ർ, ഔ​ട്ട്ഡോ​ർ, അ​ത്‌​ല​റ്റി​ക് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് സെന്‍റ് നി​ക്കോ​ളാ​സ് ഗ്രൗ​ണ്ടും സെന്‍റ് നി​ക്കോ​ളാ​സ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റും വേ​ദി​യാ​വും.

ഓ​ഗ​സ്റ്റ് 31നു ​ചെ​സ്, കാ​ർ​ഡ്, കാ​രം​സ് മ​ത്സ​ര​ങ്ങ​ളും സെ​പ്തം​ബ​ർ അഞ്ചിനു ​ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളും ആറിനു ​അ​ത്‌ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം ഔ​ട്ട്ഡോ​ർ മ​ത്സ​ര​ങ്ങ​ളും ന​ട​ത്ത​പ്പെ​ടും.

സാം​സ്കാ​രി​ക ക​ലാ സ​ന്ധ്യ​യും പ​ര​മ്പ​രാ​ഗ​ത തി​രു​വോ​ണ രു​ചി​ക​ൾ തൂ​ശ​നി​ല​യി​ൽ വി​ള​മ്പു​ന്ന വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യു​മാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വ​ർ​ണാ​ഭ​മാ​യ പൂ​ക്ക​ള​മൊ​രു​ക്കി തു​ട​ക്കം കു​റി​ക്കു​ന്ന സാം​സ്കാ​രി​ക സ​ന്ധ്യ​യി​ൽ സ്റ്റീ​വ​നേ​ജി​ലെ അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കും.

തി​രു​വാ​തി​ര​ക്ക​ളി, വൈ​വി​ധ്യ​മാ​ർ​ന്ന നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, കോ​മ​ഡി സ്കി​റ്റു​ക​ൾ, ഗാ​ന​മേ​ള, മി​മി​ക്രി തു​ട​ങ്ങി​യ നി​ര​വ​ധി വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് വേ​ദി​യി​ൽ അ​ര​ങ്ങേ​റു​ക. മാ​വേ​ലി ത​മ്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത്, ഓ​ണ​പ്പാ​ട്ടു​ക​ൾ, മേ​ള​പ്പെ​രു​ക്കം, പ്ര​ത്യേ​ക തി​രു​വോ​ണ സം​ഗീ​ത-​നൃ​ത്താ​വ​ത​ര​ണം എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടും.

സ​ർ​ഗം സ്റ്റീ​വ​നേ​ജ് ഒ​രു​ക്കു​ന്ന ഈ ​ഓ​ണ​നി​ലാ​വി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മേ​ഴ്സി മാ​ത്യു - 07946 441321, ജി​മ്മി തോ​മ​സ് - 07460 952027, സി​ബി ക​ക്കു​ഴി - 07830 005628.

Venue: Barclays Academy, Walkern Road, Stevenage, SG1 3RB.

Latest News

Corehub Up