Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sargavedi

America

സ​ർ​ഗ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടി.​ഡി. രാ​മ​കൃ​ഷ്ണ​ന് സ്വീ​ക​ര​ണ​വും പി.​ടി. പൗ​ലോ​സ് അ​നു​സ്മ​ര​ണ​വും

ന്യൂ​യോ​ർ​ക്ക്: സ​ർ​ഗ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ഹി​ത്യ​കാ​ര​ൻ ടി.​ഡി. രാ​മ​കൃ​ഷ്ണ​ന് സ്വീ​ക​ര​ണ​വും ന​ട​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ പി. ​ടി. പൗ​ലോ​സി​ന്‍റെ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കേ​ര​ള സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സാ​ഹി​ത്യ - സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. 2010 മു​ത​ൽ കേ​ര​ള സെ​ന്‍റ​റി​ലും സ​ർ​ഗ​വേ​ദി​യി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പി. ​ടി. പൗ​ലോ​സി​ന്‍റെ സാ​ഹി​ത്യ-​ക​ലാ സം​ഭാ​വ​ന​ക​ൾ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ക്കും.

കു​ഡോ​സ്, വ​ഴി​യാ​ധാ​രം എ​ന്നീ നാ​ട​ക​ങ്ങ​ളും ആ​രൂ​പി​യു​ടെ സു​വി​ശേ​ഷം എ​ന്ന ചെ​റു​ക​ഥാ​സ​മാ​ഹാ​ര​വും കാ​ല​ത്തി​ന്‍റെ കൈ​യൊ​പ്പ്, ക​ഥ​യും കാ​ര്യ​വും എ​ന്നീ ലേ​ഖ​ന​സ​മാ​ഹാ​ര​ങ്ങ​ളും ബ​ന്ധ​ങ്ങ​ൾ ബ​ന്ധ​ന​ങ്ങ​ൾ എ​ന്ന സം​ഭ​വ​ക​ഥ​യും അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ള നോ​വ​ൽ സാ​ഹി​ത്യ​ത്തി​ന് ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ടി. ​ഡി. രാ​മ​കൃ​ഷ്ണ​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ആ​ൽ​ഫ മു​ത​ൽ കോ​റ​പ്പാ​പ്പ​ന് സ്തു​തി​യാ​യി​രി​ക്ക​ട്ടെ വ​രെ​യു​ള്ള കൃ​തി​ക​ളി​ലൂ​ടെ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ സ്ഥാ​നം നേ​ടി​യ അ​ദ്ദേ​ഹം ഏ​റെ​ക്കാ​ലം റെ​യി​ൽ​വേ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു.

റെ​യി​ൽ​വേ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ചി​ച്ച പ​ച്ച മ​ഞ്ഞ ചു​വ​പ്പ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കൃ​തി​ക​ൾ അ​ദ്ദേ​ഹം മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന് സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ത​മി​ഴി​ൽ​നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത ത​പ്പു​താ​ള​ങ്ങ​ൾ, ഹം ​തു​ട​ങ്ങി​യ കൃ​തി​ക​ളും ടി. ​ഡി. രാ​മ​കൃ​ഷ്ണ​ന്റെ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളി​ൽ​പ്പെ​ടു​ന്നു.

പ​രി​പാ​ടി​യി​ലേ​ക്ക് സാ​ഹി​ത്യ - സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ഹൃ​ദ​യ​രാ​യ എ​ല്ലാ​വ​രെ​യും സം​ഘാ​ട​ക​ർ​ ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ഹ​ർ തോ​മ​സ് - 917 974 2670.

Latest News

Corehub Up