മരട്: ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ സാരിപ്പൂക്കളം തീർത്ത് തൊടുപുഴ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ലോക റിക്കാർഡ് നേടി.
പരമ്പരാഗതരീതിയിലുള്ള പൂക്കളത്തിനു പകരം സാരികൾ മാത്രം ഉപയോഗിച്ച് ഒരുക്കിയ ഏറ്റവും വലിയ പൂക്കളം എന്ന റിക്കാർഡാണു സ്ഥാപനം സ്വന്തമാക്കിയത്.
യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറമാണ് റിക്കാർഡ് പ്രഖ്യാപിച്ചത്. വൈറ്റില ഫോറം മാളിൽ 2000 ചതുരശ്രയടി വിസ്തീർണത്തിൽ വൈവിധ്യമാർന്ന നിറങ്ങളിലുള്ള സിൽക്ക്, കാഞ്ചീപുരം, പട്ട് ഉൾപ്പെടെയുള്ള 2100 സാരികൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്.