വാഷിംഗ്ടൺ ഡിസി: ഫൊക്കാനയുടെ 2026-28 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി സാമുഹ്യ പ്രവർത്തകയും കലാകാരിയുമായ സരൂപാ അനിൽ മത്സരിക്കുന്നു. ലീല മാരേട്ട് നേതൃത്വം നൽകുന്ന ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.
വാഷിംഗ്ടൺ ഡിസി ഏരിയയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും കലാകാരിയുമായ സരൂപാ അനില്‍ ഫൊക്കാന വിമെൻസ് ഫോറം കോ ചെയർ ആയി വളരെ അധികം പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് വിമെൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കുന്നത്.
മികച്ച പ്രസംഗിക, ടിവി. അവതാരിക, പ്രോഗ്രാം അവതാരിക , മോഹിനിയാട്ടം നർത്തകി , സംഘടനാ പ്രവർത്തക, മതസാംസ്കാരിക പ്രവർത്തക, കഠ പ്രൊഫഷണൽ തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് വാഷിംഗ്ടൺ ഡിസിക്കാരുടെ അഭിമാനമായ സാരൂപ അനിൽ .
കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ട്ടണിലൂടെ ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ സജീവമായിരുന്ന സരൂപാ അനിൽ ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ കൺവെൻഷനുകളുടെയും കലസാംസ്കാരിക വേദികളിൽ നിറ സജീവ സാന്നിധ്യമായിരുന്നു.
സരൂപാ അനിലിന്റെ വിവിധ മേഖലകളിലെ പ്രവർത്തി പരിചയവും അറിവും ടീം എംപവറിനു ഒരു മുതൽകൂട്ടാകുമെന്നു പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാറേറ്റും ട്രഷറർ സ്ഥാനാർഥി രേവതി പിള്ളയും അഭിപ്രായപ്പെട്ടു.