Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SarvaPitruAmavasya

സ​നാ​ത​ന​മ ധ​ർ​മം സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി മു​ത്ത​ലാ​ഖ് കേ​സ് വാ​ദി​ച്ച അ​ഭി​ഭാ​ഷ​ക ന​സി​യ ഇ​ലാ​ഹി  

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മു​ത്ത​ലാ​ഖ് കേ​സി​ൽ ഹ​ർ​ജി​ക്കാ​രി​യാ​യി​രു​ന്ന ഇ​ഷ്ര​ത്ത് ജ​ഹാ​നു​വേ​ണ്ടി വാ​ദി​ച്ച സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​യും ബി​ജെ​പി നേ​താ​വു​മാ​യ ന​സി​യ ഇ​ലാ​ഹി ഖാ​ൻ താ​ൻ സ​നാ​ത​ന ധ​ർ​മം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ന​സി​യ​യു​ടെ ഈ ​തീ​രു​മാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്. 

2017-ൽ ​മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ലെ മു​ത്ത​ലാ​ഖ് സ​മ്പ്ര​ദാ​യ​ത്തെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച പ്ര​ധാ​ന ഹ​ർ​ജി​ക്കാ​രി​ക​ളി​ൽ ഒ​രാ​ളാ​യ ഇ​ഷ്ര​ത്ത് ജ​ഹാ​നു​വേ​ണ്ടി വാ​ദി​ച്ച​തി​ലൂ​ടെ​യാ​ണ് ന​സി​യ ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ​ത്. തു​ട​ർ​ന്ന് 2018-ൽ ​അ​വ​ർ ബി​ജെ​പി​യി​ൽ  ചേ​രു​ക​യും ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. 

അ​ടു​ത്തി​ടെ മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജൈ​നി​ലു​ള്ള രാം ​ഘ​ട്ടി​ൽ വെ​ച്ച് സ​ർ​വ്വ പി​തൃ അ​മാ​വാ​സി ദി​ന​ത്തി​ൽ  അ​വ​ർ പ​ര​മ്പ​രാ​ഗ​ത ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള ശ്ര​ദ്ധ, ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ത​ന്‍റെ  പൂ​ർ​വി​ക​രോ​ടു​ള്ള കൃ​ത​ജ്ഞ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ത​ന്‍റെ പൂ​ർ​വി​ക​രു​ടെ യ​ഥാ​ർ​ഥ ച​രി​ത്രം അം​ഗീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ലോ​ണി​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ ന​ന്ദ് കി​ഷോ​ർ ഗു​ർ​ജ​ർ ത​നി​ക്കൊ​രു പി​താ​വി​നെ​പ്പോ​ലെ​യാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച ന​സി​യ, ത​നി​ക്ക് സ്വ​ന്തം ഗോ​ത്രം ന​ൽ​കാ​ൻ അ​ദ്ദേ​ഹം സ​ന്ന​ദ്ധ​നാ​ണെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഈ ​പ്ര​ഖ്യാ​പ​നം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഘ​ർ വാ​പ്പ​സി ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു​ണ്ട്.  





Latest News

Corehub Up