Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sarvam

ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ഓ​ര്‍​ബി​റ്റ​ല്‍ ഡാ​റ്റാ സെ​ന്‍റ​ര്‍ വ​രു​ന്നു

ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ ല​ക്ഷ്യ​മി​ട്ട് പ്ര​മു​ഖ സ്‌​പേ​സ്-​ടെ​ക് സ്റ്റാ​ര്‍​ട്ട​പ്പാ​യ പി​ക്‌​സ​ല്‍, ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് സ്ഥാ​പ​ന​മാ​യ സ​ര്‍​വം എ​ഐ​യു​മാ​യി ചേ​ര്‍​ന്ന് വി​ക​സി​പ്പി​ക്കു​ന്ന അ​ത്യാ​ധു​നി​ക പ​ദ്ധ​തി​യാ​ണ് ഓ​ര്‍​ബി​റ്റ​ല്‍ ഡാ​റ്റാ സെ​ന്‍റ​ര്‍.

പാ​ത്ത്‌​ഫൈ​ന്‍​ഡ​ര്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സെ​ന്‍റ​റി​ന്‍റെ ല​ക്ഷ്യം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ (ഓ​ര്‍​ബി​റ്റ്) നേ​രി​ട്ട് ഡാ​റ്റാ സെ​ന്‍റ​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യെ​ന്ന​താ​ണ്. ഭൂ​മി​യി​ലെ ഡാ​റ്റാ സെ​ന്‍റ​റു​ക​ള്‍ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി സ്ഥ​ല പ​രി​മി​തി​യാ​ണ്.

കൂ​ടാ​തെ വ​ലി​യ ഊ​ര്‍​ജ​വും ആ​വ​ശ്യ​മാ​ണ്. ഇ​തു ര​ണ്ടും പ​രി​ഹ​രി​ക്കു​ക​യെ​ന്ന​താ​ണ് ഓ​ര്‍​ബി​റ്റ​ല്‍ ഡാ​റ്റാ സെ​ന്‍റ​റി​ലൂ​ടെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. ഈ ​ദൗ​ത്യം 2026 അ​വ​സാ​ന​ത്തോ​ടെ വി​ക്ഷേ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ബ​ഹി​രാ​കാ​ശ​ത്ത് ഡാ​റ്റാ സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലെ ത​ട​സ​ങ്ങ​ളി​ല്ലാ​തെ സൂ​ര്യ​പ്ര​കാ​ശ​ത്തി​ല്‍​നി​ന്ന് നേ​രി​ട്ട് ഊ​ര്‍​ജം ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാം എ​ന്ന​താ​ണ്.
കൂ​ടാ​തെ മ​റ്റ് ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തു​വ​ച്ച് വി​ശ​ക​ല​നം ചെ​യ്യാ​ന്‍ സാ​ധി​ക്കും.

കൂ​ടാ​തെ ഡാ​റ്റ ഭൂ​മി​യി​ലേ​ക്ക് അ​യ​ച്ച് പ്രോ​സ​സ് ചെ​യ്യു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​നും സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ ബ​ഹി​രാ​കാ​ശ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ഡാ​റ്റാ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​നും സാ​ധി​ക്കും.

ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തു​ന്ന ഉ​പ​ഗ്ര​ഹം സ്വ​യം ഒ​രു സൂ​പ്പ​ര്‍ കം​പ്യൂ​ട്ട​റാ​യി മാ​റും. ഇ​തി​ലെ ഏ​റ്റ​വും വ​ലു​തും പ്ര​ധാ​ന​വു​മാ​യ ഭാ​ഗം ഗ്രാ​ഫി​ക്‌​സ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ളാ​ണ്.

സാ​ധാ​ര​ണ ഉ​പ​ഗ്ര​ഹ​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഡാ​റ്റാ സെ​ന്‍റ​റു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഹൈ-​എ​ന്‍​ഡ് ഗ്രാ​ഫി​ക്‌​സ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റു​ക​ള്‍ ഉ​പ​ഗ്ര​ഹ​ത്തി​ലു​ണ്ടാ​വും.

പി​ക്‌​സ​ലി​ന്‍റെ ഹൈ്പ​ര്‍​സ​പെ​ക്ട്ര​ല്‍ ഇ​മേ​ജിം​ഗ് കാ​മ​റ ഉ​പ​യോ​ഗി​ച്ച് ഭൂ​മി​യു​ടെ വ്യ​ക്ത​മാ​യ ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​നും അ​വ ത​ത്സ​മ​യം എ​ഐ ഉ​പ​യോ​ഗി​ച്ച് വി​ശ​ക​ല​നം ചെ​യ്യാ​നും ക​ഴി​യും.

Latest News

Corehub Up