Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satchidananda

ശിവഗിരി മഠം പ്രസിഡന്‍റ് പമ്പര വിഡ്ഢിയെന്ന് വെള്ളാപ്പള്ളി

ചേ​ർ​ത്ത​ല: ശി​വ​ഗി​രി മ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ ചൊ​ടി​പ്പി​ച്ച​ത്. ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി.

സ​ച്ചി​ദാ​ന​ന്ദ പ​മ്പ​ര വി​ഡ്ഢി​യാ​ണ്. സ്വാ​മി സ​ച്ചി​ദാ​ന​ന്ദ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. ആ ​സ്ഥാ​ന​ത്തി​രി​ക്കാ​ൻ അ​ദ്ദേ​ഹം യോ​ഗ്യ​ന​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് എ​ഴു​തി ന​ൽ​കാ​ൻ സ​ച്ചി​ദാ​ന​ന്ദ ആ​രാ​ണ്. ശി​വ​ഗി​രി മ​ഠ​ത്തി​ൽ ഇ​രു​ന്ന് ഇ​ങ്ങ​നെ ചെ​യ്യാ​മോ.

സ്വ​ന്തം നി​ല​യി​ൽ ചെ​യ്ത​താ​ണെ​ന്ന് മ​ഠം സെ​ക്ര​ട്ട​റി ത​ന്നെ പ​റ​യു​ന്നു. ആ ​ക​സേ​ര​യി​ൽ ഇ​രി​ക്കാ​ൻ സ​ച്ചി​ദാ​ന​ന്ദ​യ്ക്ക് യോ​ഗ്യ​ത​യി​ല്ല. രാ​ഷ്ട്രീ​യ​ക്കാ​രു​ടെ വാ​ലാ​യി ന​ട​ക്കു​ക​യ​ല്ല ശി​വ​ഗി​രി മ​ഠം ചെ​യ്യേ​ണ്ട​ത്.

ശി​വ​ഗി​രി മ​ഠ​ത്തി​ന് മ​ഠ​ത്തി​ന്‍റേ​താ​യ ധ​ർ​മ​മു​ണ്ട്. പ്ര​സി​ഡ​ന്‍റി​ന് അ​ഭി​പ്രാ​യം പ​റ​യ​ണ​മെ​ങ്കി​ൽ ട്ര​സ്റ്റ് യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​നി​ക്ക​ണം. 18 പേ​രു​ടെ പേ​ര് എ​ഴു​തി​ക്കൊ​ടു​ത്തെ​ന്നും എ​ത്ര​പേ​ര് സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ക​ണ്ട​റി​യാ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up