Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satheesh Kathula

America

ഡോ. ​സ​തീ​ഷ് ക​തു​ല ഇ​ൻ​ഡോ​അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ചെ​യ​ർ​മാ​ൻ

ന്യൂ​യോ​ർ​ക്ക്: ഇ​ൻ​ഡോ​അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബി​ന്‍റെ (ഐ​എ​പി​സി) ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി ഡോ​ക്ട​റും എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​സ​തീ​ഷ് ക​തു​ല​യെ നി​യ​മി​ച്ചു.

ന്യൂ​യോ​ർ​ക്കി​ലെ എ​ൽ​മോ​ണ്ടി​ലു​ള്ള കേ​ര​ള സെ​ന്‍റ​റി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​തി​യ നേ​തൃ​ത്വ​സം​ഘം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ത​ത്സ​മ​യം വീ​ക്ഷി​ച്ച ച​ട​ങ്ങി​ൽ ന്യൂ​യോ​ർ​ക്ക് ട്രൈ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക, ബി​സി​ന​സ്, മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച ഏ​ഴ് പ്ര​മു​ഖ​രെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ പ്ര​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ കോ​ൺ​സ​ൽ പി​യൂ​സ് സിം​ഗ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ നേ​ട്ട​ങ്ങ​ൾ ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ​ർ മി​ക​വി​ന്‍റെ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​എ​പി​സി സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ജി​ൻ​സ്മോ​ൻ സ​ക്ക​റി​യ​യും മു​ൻ ചെ​യ​ർ​മാ​ൻ ക​മ​ലേ​ഷ് മേ​ത്ത​യും പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ പി​ന്തു​ണ പ​രി​ഗ​ണി​ച്ച് ബോ​ബ് വ​ർ​ഗീ​സി​നെ ഐ​എ​പി​സി​യു​ടെ ഓ​ണ​റ​റി അം​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി.

സ്വീ​ക​ര​ണ പ്ര​സം​ഗ​ത്തി​ൽ ഡോ. ​സ​തീ​ഷ് ക​തു​ല, ബാ​ല്യ​കാ​ല​ത്ത് പ​ത്ര​ങ്ങ​ളും റേ​ഡി​യോ​യും ത​നി​ക്ക് ലോ​ക​ത്തി​ലേ​ക്കു​ള്ള ജാ​ല​ക​മാ​യി​രു​ന്നു​വെ​ന്ന് അ​നു​സ്മ​രി​ച്ചു. തെ​റ്റാ​യ വി​വ​ര​ങ്ങ​ളും രാ​ഷ്ട്രീ​യ ധ്രു​വീ​ക​ര​ണ​വും നി​റ​ഞ്ഞ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ സ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക-​ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ്ഥാ​പ​ക ചെ​യ​ർ​മാ​നും ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യു​മാ​യ ജി​ൻ​സ്മോ​ൻ സ​ക്ക​റി​യ ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​പ​രി​ച​യ​വും ആ​ഗോ​ള മാ​ധ്യ​മ ശൃം​ഖ​ല​ക​ളു​മാ​യു​ള്ള ബ​ന്ധ​വും ഐ​എ​പി​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്ന് പ്ര​സ്താ​വി​ച്ചു.

ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മു​ൻ ചെ​യ​ർ​മാ​ൻ ക​മ​ലേ​ഷ് മേ​ത്ത, ഐ​എ​പി​സി ഒ​രു സം​ഘ​ട​ന മാ​ത്ര​മ​ല്ല, സ​ത്യ​ത്തി​നും പ്രാ​തി​നി​ധ്യ​ത്തി​നും വേ​ണ്ടി​യു​ള്ള ഒ​രു പ്ര​സ്ഥാ​ന​മാ​ണ് എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ​എ​പി​സി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് അ​ജ​യ് ഘോ​ഷ്, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ജ​നാ​ധി​പ​ത്യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ദൗ​ത്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മാ​ത്യു ജോ​യി​സ് എ​ഡി​റ്റ് ചെ​യ്ത "ഐ​എ​പി​സി ക്രോ​ണി​ക്കി​ൾ​സ്' പ്ര​കാ​ശ​നം ചെ​യ്തു.

2026 ഒ​ക്ടോ​ബ​ർ 23 മു​ത​ൽ 25 വ​രെ ഒ​ഹാ​യോ​യി​ലെ സി​ൻ​സി​നാ​റ്റി​യി​ൽ ന​ട​ക്കു​ന്ന ഐ​എ​പി​സി​യു​ടെ അ​ടു​ത്ത അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന്‍റെ കി​ക്ക് ഓ​ഫ്, ഡോ. ​ക​തു​ല ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ബോ​ർ​ഡ് അം​ഗം ഷാ​ൻ ജ​സ്റ്റ​സ് വി​ശ​ദീ​ക​രി​ക്കു​ക​യും സം​ഘാ​ട​ക​ർ​ക്കു​വേ​ണ്ടി ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഐ​എ​പി​സി നേ​തൃ​ത്വ സ്ഥാ​നാ​രോ​ഹ​ണ​വും അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഏ​ഴ് ഇ​ന്ത്യ​ൻ - അ​മേ​രി​ക്ക​ൻ നേ​താ​ക്ക​ളെ ആ​ദ​രി​ക്കു​ന്ന വേ​ദി​യാ​യി.

 

Latest News

Corehub Up