Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satisfaction

Thiruvananthapuram

തൃ​പ്പ​ര​പ്പി​ന്‍റെ വ​ശ്യ​ത​ ആസ്വദിക്കാൻ തിരക്ക്

മാ​ര്‍​ത്താ​ണ്ഡം: ചൂ​ട് ക​ടു​ത്ത​തോ​ടെ കേ​ര​ള അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു നി​ല്‍​ക്കു​ന്ന തൃ​പ്പ​ര​പ്പി​ന്‍റെ വ​ശ്യ​ത​യി​ല്‍ മ​നം​കു​ളി​ര്‍​പ്പി​ക്കാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. ക​ന്യാ​കു​മാ​രി ജി​ല്ല​യു​ടെ കി​ഴ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ പ്ര​ദേ​ശ​ത്ത് കാ​ട്ടാ​റി​ല്‍ നീ​രാ​ടാ​ന്‍ എ​ത്തു​ന്ന​വ​രി​ല്‍ അ​ധി​ക​വും തി​രു​വ​ന​ന്ത​പു​രം-​ക​ന്യാ​കു​മാ​രി ജി​ല്ല​യി​ല്‍ നി​ന്നു​ള​ള​വ​രാ​ണ്. നീ​ലാ​കാ​ശ​ത്തേ​യ്ക്ക് പ​ട​ര്‍​ന്നു നി​ല്‍​ക്കു​ന്ന ഗി​രി​ശൃം​ഗ​ങ്ങ​ളും സ്ഫ​ടി​ക തു​ല്യ​മാ​യ ജ​ലാ​ശ​യ​വും തൃ​പ്പ​ര​പ്പി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്.

ലോ​ക ജ​നി​ത​ക പ​ട്ടി​ക​യി​ല്‍ പ്ര​മു​ഖ സ്ഥാ​നം പി​ടി​ച്ച ഇ​ന്ത്യ​യി​ലെ പ​ശ്ചി​മ​ഘ​ട്ട താ​ഴ്‌​വാ​ര​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന ന​ദി​ക​ള്‍ തീ​ര്‍​ക്കു​ന്ന പ​ട്ട​ണം​കാ​ല്‍ ഒ​ന്ന്, പ​ട്ട​ണം​കാ​ല്‍ ര​ണ്ട് എ​ന്ന് ത​മി​ഴ്മാ​ട് വി​ളി​ക്കു​ന്ന ചി​റ്റാ​ര്‍ അ​ണ​ക്കെ​ട്ടി​നു സ​മീ​പ​ത്താ​യാ​ണ് കോ​ത​യാ​ര്‍ തീ​ര്‍​ക്കു​ന്ന തൃ​പ്പ​ര​പ്പ് വെ​ള്ള​ച്ചാ​ട്ടം സ്ഥി​തി ചെ​യ്യു​ന്ന​ത്. ചു​റ്റും നി​ബി​ഢ​മാ​യ റ​ബ​ര്‍ മ​ര​ങ്ങ​ളും പ​ശ്ചി​മ​ഘ​ട്ട-​സ​ഹ്യാ​ദ്രി മേ​ടു​ക​ളും തൂ​വെ​ള്ള നി​റ​ത്തി​ലു​ള്ള ജ​ലാ​ശ​യ​ത്തെ കൂ​ടു​ത​ല്‍ മ​നോ​ഹ​രി​യാ​ക്കു​ന്നു. സാ​യം സ​ന്ധ്യ​ക​ളി​ല്‍ മ​ന​സി​ന് ഉ​ന്മേ​ഷ​വും അ​സ്ത​മ​യ​പ്ര​ഭ​യി​ല്‍ ഇ​ളം മ​ഞ്ഞും കോ​ട കാ​റ്റും മ​റ്റൊ​രു വി​സ്മ​യം തീ​ര്‍​ക്കു​ക​യാ​ണി​വി​ടെ.

നെ​ടു​മ​ങ്ങാ​ട് കോ​യി​ക്ക​ല്‍ കൊ​ട്ടാ​രം, നെ​യ്യാ​ര്‍ അ​ണ​ക്കെ​ട്ട് , ത​ക്ക​ല പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​രം തു​ട​ങ്ങി​യ​വ ദ​ര്‍​ശി​ച്ച് ക​ട​ന്നു പോ​കു​ന്ന പാ​ത​യു​ടെ സ​മീ​പ​ത്തു ത​ന്നെ​യാ​ണ് തൃ​പ്പ​ര​പ്പി​പ്പ് വെ​ള്ള​ച്ചാ​ട്ട​മു​ള്ള​ത്.

ഇ​ട​തൂ​ര്‍​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍, മ​ല​നി​ര​ക​ള്‍, താ​ഴ്‌​വാ​ര​ങ്ങ​ള​ൾ എ​ന്നി​വ തൃ​പ്പ​ര​പ്പ് വെ​ള്ള​ച്ചാ​ട്ട​ത്തി​നു മാ​റ്റു​കൂ​ട്ടു​മ്പോ​ള്‍ അ​വ​യു​ടെ പ്ര​ധി​ധ്വ​നി​ക​ള്‍ എ​ങ്ങും അ​ല​യ​ടി​ക്കു​ന്നു​ണ്ടാ​കും. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും തൃ​പ്പ​ര​പ്പ് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളി​ലേ​റെ​യും ക​ന്യാ​കു​മാ​രി​യി​ലും എ​ത്തി​യാ​ണ് മ​ട​ങ്ങു​ക.

നെ​യ്യാ​റി​ലെ ബോ​ട്ട് യാ​ത്ര​യും തൃ​പ്പ​ര​പ്പി​ലെ കു​ളി​രും പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ലെ വി​ചി​ത്ര വീ​രേ​ദി​ഹാ​സ ച​രി​ത്ര​ങ്ങ​ളും ആ​വോ​ളം ചി​ക​ഞ്ഞെ​ടു​ത്ത് ക​ന്യാ​കു​മാ​രി​യു​ടെ മു​ന​മ്പി​ലെ​ത്തു​മ്പോ​ള്‍ സ​ഞ്ചാ​രി​ക്ക് അ​യ​വി​റ​ക്കാ​ന്‍ വ​ക ഏ​റെ​യു​ണ്ടാ​കും. തൃ​പ്പ​ര​പ്പ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന് ഏ​ക​ദേ​ശം 20 അ​ടി​യി​ല്‍​പ്പ​രം ഉ​യ​ര​മി​ല്ല. എ​ങ്കി​ലും തൂ​വെ​ള്ള നി​റ​ത്തി​ല്‍ കു​തി​ച്ചു​ചാ​ടു​ന്ന കാ​ട്ട​രു​വി​ക്ക് എ​ന്തെ​ന്നി​ല്ലാ​ത്ത സൗ ​ന്ദ​ര്യ​മാ​ണ്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ അ​ടി​യി​ല്‍ ഇ​റ​ങ്ങി​നി​ന്നു കു​ളി​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ശ്ര​മി​ക്കാ​നു​ള്ള ക​ല്‍​മ​ണ്ഡ​പ​ങ്ങ​ളി​ല്‍ എ​പ്പോ​ഴും ത​ണു​ത്ത കാ​റ്റി​ന്‍റെ മ​ര്‍​മ​രം.

യ​ശ​സി​ന്‍റെ ഉ​ത്തും​ഗ ശ്രേ​ണി​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും തൃ​പ്പ​ര​പ്പ് മ​ഹാ​ദേ​വ ക്ഷേ​ത്ര ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് പ​ഴ​മ​ക്കാ​ര്‍​ക്കു പോ​ലും കേ​ട്ടു​കേ​ള്‍​വി​യി​ല്ല. കേ​ര​ളീ​യ ശി​ല്പ ക​ല​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ട​ത്തെ കൊ​ത്തു പ​ണി​ക​ള്‍. ക​ന്യാ​കു​മാ​രി​യി​ലെ ക​ല്‍​കു​ളം താ​ലൂ​ക്കി​ലാ​ണ് തൃ​പ്പ​ര​പ്പ് നി​ല​കൊ​ള​ളു​ന്ന​ത്.
തൃ​പ്പ​ര​പ്പി​ന്‍റെ പ്ര​കൃ​തി​ലാ​ള​ന​യി​ല്‍ മ​തി​മ​റ​ന്നാ​ല്‍ അ​പ​ക​ടം നി​ശ്ച​യ​മാ​ണ്. പാ​യ​ലു നി​റ​ഞ്ഞ പാ​റ​പ്പ​ര​പ്പു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ അ​പ​ക​ടം മു​ന്നി​ല്‍ കാ​ണ​ണം. തൃ​പ്പ​ര​പ്പ് വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ അ​വ​കാ​ശം കേ​ര​ള​ത്തി​നാ​യി​രു​ന്നു​യെ​ങ്കി​ല്‍ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന സു​പ്ര​ധാ​ന ഇ​ട​ങ്ങ​ളി​ൽ ഒ​ന്നാ​കു​മാ​യി​രു​ന്നു ഇ​ത്. കാ​ല​ത്തി​ന്‍റെ ച​വി​ട്ട​ടി​ക​ളി​ല്‍​പ്പെ​ട്ട് കേ​ര​ള​ത്തി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​ങ്ങ​ള്‍ അ​ട​ര്‍​ന്നു പോ​യ​പ്പോ​ള്‍ ന​മു​ക്ക് ന​ഷ്ട​പ്പെ​ട്ട​ത് ഈ ​സ്വ​പ്‌​ന തീ​രം​കൂ​ടി​യാ​ണ്.

Latest News

Corehub Up