Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saturday.

ഗാ​ലെ ഗോ​ള്‍... ഇ​ന്ത്യ x ശ്രീ​ല​ങ്ക ഗാ​ലെ ടെ​സ്റ്റ് ശ​നി​യാ​ഴ്ച

ഗാലെ: ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ഇ​ല​വ​ന് എ​തി​രാ​യ പ​രി​ശീ​ല​ന മ​ത്സ​രം ആ​റു വി​ക്ക​റ്റി​നു ജ​യി​ച്ചു. ടീം ​ഇ​ന്ത്യ​ക്ക് ഇ​നി​യു​ള്ള​ത് ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റ് പോ​രാ​ട്ടം. അ​തി​ല്‍ ആ​ദ്യ​ത്തേ​ത് ശ​നി​യാ​ഴ്ച ഗാ​ലെ​യി​ല്‍. ശ്രീ​ല​ങ്ക​യി​ലെ ഏ​റ്റ​വും സ്പി​ന്‍ ആ​ധി​പ​ത്യ​മു​ള്ള പി​ച്ച്, അ​താ​ണ് ഗാ​ലെ​യി​ല്‍ ടീം ​ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത്. ഗാ​ലെ​യി​ല്‍ എ​ത്തു​ന്ന ഇ​ന്ത്യ​യു​ടെ ആ​ദ്യ ഗോ​ള്‍ (ല​ക്ഷ്യം) ജ​യ​ത്തോ​ടെ പ​ര​മ്പ​ര തു​ട​ങ്ങു​ക എ​ന്ന​താ​ണ്. പി​ന്നെ പ​രമ്പ​ര തൂ​ത്തു​വാ​രി ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ മു​ന്നോ​ട്ടു ക​യ​റു​ക​യും.

2025-27 ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് നാ​ലു ജ​യം, നാ​ലു സ​മ​നി​ല, ഒ​രു തോ​ല്‍​വി എ​ന്നി​ങ്ങ​നെ 48.15 ശ​ത​മാ​നം പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. 41.67 പോ​യി​ന്‍റ് ശ​ത​മാ​ന​ത്തോ​ടെ ശ്രീ​ല​ങ്ക ആ​റാം സ്ഥാ​ന​ത്തു​ണ്ട്. ഓ​സ്‌​ട്രേ​ലി​യ​യും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മാ​ണ് ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ല്‍.

സ്പി​ന്‍ ഗാ​ലെ

ശ്രീ​ല​ങ്ക​യി​ലെ ഏ​റ്റ​വും സ്പി​ന്‍ അ​നു​കൂ​ല പി​ച്ചാ​ണ് ഗാ​ലെ​യി​ലേ​തെ​ന്ന​തു ച​രി​ത്രം. ഇ​തു​വ​രെ​യാ​യി 49 ടെ​സ്റ്റ് ഗാ​ലെ​യി​ല്‍ ന​ട​ന്നു. 15ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ഇ​ന്ത്യ x ശ്രീ​ല​ങ്ക 50-ാം ടെ​സ്റ്റ് ആ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ക​ഴി​ഞ്ഞ 49 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ 26 എ​ണ്ണ​ത്തി​ലും ആ​ദ്യം ബാ​റ്റ് ചെ​യ്ത ടീ​മു​ക​ളാ​ണ് ജ​യി​ച്ച​ത്. ആ​ദ്യം പ​ന്ത് എ​റി​ഞ്ഞ ടീം ​ജ​യി​ച്ച​ത് 16 ത​വ​ണ.

ഗാ​ലെ​യി​ലെ ശ​രാ​ശ​രി ആ​ദ്യ ഇ​ന്നിം​ഗ്‌​സ് സ്‌​കോ​ര്‍ 375. എ​ന്നാ​ല്‍, മ​ത്സ​ര​ത്തി​ലെ മൂ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ (ആ​ദ്യം ബാ​റ്റ് ചെ​യ്ത ടീ​മി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ്) ഇ​ത് 239ഉം ​നാ​ലാം ഇ​ന്നിം​ഗ്‌​സ് (ര​ണ്ടാ​മ​തു ബാ​റ്റ് ചെ​യ്ത ടീ​മി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സ്) 154ഉം ​മാ​ത്ര​മാ​ണ്. ചു​രു​ക്ക​ത്തി​ല്‍ പി​ച്ച് തു​ട​ക്ക​ത്തി​ല്‍ ബാ​റ്റിം​ഗി​നെ പി​ന്തു​ണ​യ്ക്കും. എ​ന്നാ​ല്‍, ദി​ന​ങ്ങ​ള്‍ പി​ന്നി​ടു​ന്ന​തോ​ടെ ബാ​റ്റിം​ഗ് ദു​ഷ്‌​ക​ര​മാ​കും.

ഈ ​ഘ​ട്ട​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍​മാ​രു​ടെ പ്ര​ക​ട​നം ടീ​മി​ന്‍റെ ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​കു​ക. ത്രി​ദി​ന പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ട് ഇ​ന്നിം​ഗ്‌​സി​ലും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ കു​ല്‍​ദീ​പ് യാ​ദ​വും മാ​ന​വ് സു​താ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി. എ​ന്നാ​ല്‍, ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ കു​ല്‍​ദീ​പ് ക​ളി​ച്ചി​ല്ല. സു​താ​റി​നു വി​ക്ക​റ്റ് നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല.

പരന്പര 2-0 ആ​ണെ​ങ്കി​ല്‍

ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ര​ണ്ടു മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര 2-0നു ​സ്വ​ന്ത​മാ​ക്കി​യാ​ന്‍ ഇ​ന്ത്യ​ക്ക് ഐ​സി​സി പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്താം. 2-0നാ​ണ് ജ​യി​ക്കു​ന്ന​തെ​ങ്കി​ല്‍ ഇ​ന്ത്യ​യു​ടെ പോ​യി​ന്‍റ് ശ​ത​മാ​നം 57.58 ആ​കും. നി​ല​വി​ല്‍ അ​ത് 48.15 ശ​ത​മാ​നം ആ​ണ്. അ​തേ​സ​മ​യം, 1-0നാ​ണ് ജ​യി​ക്കു​ന്ന​തെ​ങ്കി​ല്‍ 51.51 ശ​ത​മാ​ന​മാ​കും. 1-1 സ​മ​നി​ല​യാ​ണെ​ങ്കി​ല്‍ 48.48 ശ​ത​മാ​ന​ത്തി​ല്‍ ഒ​തു​ങ്ങും. ഇ​നി പ​ര​മ്പ​ര 2-0നു ​പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തു​നി​ന്ന് ആ​റി​ലേ​ക്ക് ഇ​ന്ത്യ പ​തി​ക്കും.

17 കി​ലോ ഭാ​രം കു​റ​ച്ച് സ​ർ​ഫ​റാ​സ്


സാ​യ് സു​ദ​ർ​ശ​ൻ പ​രി​ക്കേ​റ്റ് പു​റ​ത്താ​യ​തോ​ടെ ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ൽ ടീ​മി​ലെ​ത്തി​യി​രി​ക്കു​ന്ന​ത് സ​ർ​ഫ​റാ​സ് ഖാ​ൻ. 19 മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മു​ള്ള മ​ട​ങ്ങി​വ​ര​വ്. ഇ​ക്കാ​ല​ത്തി​നി​ടെ ശ​രീ​ര​ഭാ​രം 17 കി​ലോ​ഗ്രാം സ​ർ​ഫ​റാ​സ് കു​റ​ച്ചു. ഫി​റ്റ്ന​സ് പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ത്തു. 2024 ഫെ​ബ്രു​വ​രി​യി​ൽ ന്യൂ​സി​ല​ൻ​ഡി​ന് എ​തി​രേ​യാ​ണ് അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. ഇ​ന്ത്യ​ക്കാ​യി ആ​റു ടെ​സ്റ്റി​ൽ ഇ​റ​ങ്ങി. 11 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് ഒ​രു സെ​ഞ്ചു​റി​യും മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​യും അ​ട​ക്കം 371 റ​ൺ​സ് നേ​ടി. ര​ണ്ടാം വ​ര​വി​ൽ സ​ർ​ഫ​റാ​സ് ക​ളം​വാ​ഴു​മോ എ​ന്ന​താ​ണ് ഇ​നി അ​റി​യേ​ണ്ട​ത്.

Latest News

Corehub Up