Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satyagraha

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ‘സ​ത്യഗ്ര​ഹ’ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം​

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ‘സ​ത്യ​ഗ്ര​ഹ’ എ​ന്ന​പേ​രി​ൽ പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം പു​റ​ത്തി​റ​ക്കി ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ പി​ന്നാ​ലെ​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള ഈ ​പു​തി​യ നീ​ക്കം.

ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യു​ള്ള സ​മ​ര​ങ്ങ​ളെ ഒ​റ്റ​പ്പെ​ടു​ത്താ​തെ ഒ​രൊ​റ്റ മാ​പ്പി​ലേ​ക്കു കൊ​ണ്ടു​വ​രാ​നാ​ണ് ഈ ​സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ജ്യ​ത്ത് യു​വാ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, ക​ർ​ഷ​ക​ർ, ആ​ദി​വാ​സി​ക​ൾ, ദ​ളി​ത​ർ, സ്ത്രീ​ക​ൾ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന ചെ​റു​തും വ​ലു​തു​മാ​യ അ​നീ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ ഈ ​പ്ലാ​റ്റ്‌​ഫോം വ​ഴി​യൊ​രു​ക്കും.

പ്ര​തി​പ​ക്ഷ​നേ​താ​വ് എന്ന നി​ല​യി​ൽ രാ​ജ്യ​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന പ്ര​തി​ഷേ​ധ​ശ​ബ്‌​ദ​ങ്ങ​ളെ ഒ​രു​മി​പ്പി​ക്കേ​ണ്ട​ത് ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

സ​ത്യ​മാ​ണ് ഏ​റ്റ​വും വ​ലി​യ ആ​യു​ധ​മെ​ന്നും എ​ന്നാ​ൽ ആ ​സ​ത്യ​ത്തി​നു പി​ന്നി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​യു​റ​പ്പി​ക്കു​ന്ന​താ​ണ് അ​തി​ലും വ​ലി​യ ക​രു​ത്തെ​ന്നും അ​ദ്ദേ​ഹം എ​ക്‌​സി​ൽ കു​റി​ച്ചു.

ത​ങ്ങ​ൾ നേ​രി​ടു​ന്ന അ​നീ​തി​ക​ളെ​ക്കു​റി​ച്ചും ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ര​ണ്ടു മി​നി​റ്റി​നു​ള്ളി​ൽ ഈ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​മെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പൂ​ർ​ണ​പി​ന്തു​ണ അ​വ​ർ​ക്കു​ണ്ടാ​കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

Kerala

എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ പ​ഞ്ച​ദി​ന സ​ത്യ​ഗ്ര​ഹം ഇ​ന്നു മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​വി​​​ൽ സ​​​ർ​​​വീ​​​സി​​​നെ ത​​​ക​​​ർ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കേ​​​ര​​​ള എ​​​ൻ​​​ജി​​​ഒ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സ​​​മ​​​ര പ​​​ര​​​ന്പ​​​ര​​​യ്ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​മെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​എം. ജാ​​​ഫ​​​ർ​​​ഖാ​​​ൻ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ നാ​​​ളെ മു​​​ത​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ പ​​​ഞ്ച​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ആ​​​രം​​​ഭി​​​ക്കും. 22ന് ​​​ജി​​​ല്ല​​​ക​​​ളി​​​ൽ ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​വും 27നും 28​​​നും ബ്രാ​​​ഞ്ച് ത​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധ സം​​​ഗ​​​മ​​​വും ന​​​ട​​​ക്കും.

ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു മു​​​ത​​​ൽ 20 വ​​​രെ അ​​​തി​​​ജീ​​​വ​​​ന പ്ര​​​ക്ഷോ​​​ഭ യാ​​​ത്ര ന​​​ട​​​ത്തും. ഫെ​​​ബ്രു​​​വ​​​രി 24നു ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് വ​​​ള​​​യ​​​ൽ സ​​​മ​​​ര​​​വും മാ​​​ർ​​​ച്ച് ആ​​​ദ്യ​​​വാ​​​രം മു​​​ത​​​ൽ പ​​​ണി​​​മു​​​ട​​​ക്കി​​​ലേ​​​ക്കും നീ​​​ങ്ങു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​ഞ്ച​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​വും 16ന് ​​​മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Kerala

മു​ല്ല​പ്പെ​രി​യാ​ർ: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ദ്വി​ദി​ന സ​​​ത്യ​​​ഗ്ര​​​ഹം ന​ട​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ർ ഡാം ​​​ഡീ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ക്കാ​​​ത്ത കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ദ്വി​​​ദി​​​ന സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തി.

അ​​​ഡ്വ. റ​​​സ​​​ൽ ജോ​​​യി സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സേ​​​വ് കേ​​​ര​​​ള ബ്രി​​​ഗേ​​​ഡ് ട്ര​​​ഷ​​​റ​​​ർ പി.​​​എം. ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് പു​​​ന്നാ​​​ട്ട്, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി അ​​​നി​​​ൽ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ, ഇ​​​ടു​​​ക്കി ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് പു​​​ര​​​യി​​​ടം, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ബി​​​ബി​​​ൻ ക​​​പ്പി​​​ത്താ​​​ൻ, സ​​​ജീ​​​ന്ദ്ര​​​ൻ മാ​​​ളി​​​യേ​​​ക്ക​​​ൽ, ബ്രി​​​ഗേ​​​ഡ് പ്ര​​​വാ​​​സി കൂ​​​ട്ടാ​​​യ്മ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ൾ ജ​​​ലീ​​​ൽ, വ​​​ർ​​​ഗീ​​​സ് ത​​​ച്ചി​​​ലു​​​ക​​​ണ്ടം, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​മൃ​​​ത​​​പ്രീ​​​തം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

District News

എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് പ്രവർത്തകർ സ​ത്യ​ഗ്ര​ഹം അനുഷ്‌ഠിച്ചു

ചാ​ത്ത​ന്നൂ​ർ : തി​രു​മു​ക്ക് അ​ടി​പ്പാ​ത സ​മ​ര​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തി​ന്‍റെ 47-ാം ദി​വ​സം ചാ​ത്ത​ന്നൂ​ർ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് പ്ര​വ​ർ​ത്ത​ക​രാ​ണ് സാ​യാ​ഹ്ന സ​ത്യ​ഗ്ര​ഹ​സ​മ​രം അ​നു​ഷ്‌ഠിച്ച​ത്.


പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​ച്ചു ചാ​ത്ത​ന്നൂ​ർ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് ഫാ. ​ജോ​ൺ​സ​ൺ ഫി​ലി​പ്പ് സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​ര​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​കെ.​നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഡി.​സു​നി​ൽ, ഫാ. ​എ​ൻ.​എ.​തോ​മ​സ്, ഫാ. ​യു​ഹാ​ന​ൻ​ജോ​ൺ, കെ.​ചാ​ക്കോ, രാ​ജ​ൻ പി.​തോ​മ​സ്, ചാ​ത്ത​ന്നൂ​ർ എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി സാം ​ജോ​ൺ, ചാ​ത്ത​ന്നൂ​ർ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ.​ജി.​രാ​ജ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


ചാ​ത്ത​ന്നൂ​ർ വി​ക​സ​ന സ​മി​തി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം എ​ൻ.​അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും വി.​എ.​മോ​ഹ​ൻ​ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up