Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SaveGanga

Video

പാപക്കറ കഴുകിക്കളയുന്ന പുണ്യനദികളിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ

ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ൽ ഏ​റ്റ​വും പ​വി​ത്ര​മാ​യി കാ​ണു​ന്ന ഗം​ഗ, യ​മു​ന ന​ദി​ക​ളെ ഭ​ക്തി​യു​ടെ പേ​രി​ൽ മ​ലി​ന​മാ​ക്കു​ന്ന​തി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. 

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പ്ര​ശ​സ്ത​മാ​യ ഗം​ഗോ​ത്രി, യ​മു​നോ​ത്രി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഭ​ക്ത​ർ ന​ദി​ക​ളി​ലേ​ക്ക് വ​ൻ​തോ​തി​ൽ വ​സ്ത്ര​ങ്ങ​ളും സാ​രി​ക​ളും മ​റ്റ് പൂ​ജാ​സാ​മ​ഗ്രി​ക​ളും നി​ക്ഷേ​പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം ച​ർ​ച്ച​യാ​യ​ത്. 

ന​ദീ​തീ​ര​ങ്ങ​ളി​ലും ജ​ലാ​ശ​യ​ത്തി​നു​ള്ളി​ലും വ​സ്ത്ര​ങ്ങ​ൾ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന കാ​ഴ്ച്ച പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കും ഒ​രേ​പോ​ലെ ആ​ഘാ​ത​മാ​യി​രി​ക്കു​ക​യാ​ണ്.

ന​ദി​ക​ളെ ദൈ​വ​തു​ല്യ​മാ​യി ക​ണ്ട് ആ​രാ​ധി​ക്കു​ക​യും പാ​പ​മോ​ച​ന​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ ത​ന്നെ അ​വ​യെ മ​ലി​ന​മാ​ക്കു​ന്ന പ്ര​വ​ണ​ത​യെ​യാ​ണ് പ​ല​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. 

ആ​ചാ​ര​ങ്ങ​ൾ പ്ര​കൃ​തി​യെ ന​ശി​പ്പി​ച്ചു​കൊ​ണ്ടാ​ക​രു​ത് എ​ന്ന ബോ​ധ്യം ജ​ന​ങ്ങ​ളി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. പ്ര​മു​ഖ ബോ​ളി​വു​ഡ് താ​ര​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യു​മാ​യ ഭൂ​മി പെ​ഡ്‌​നേ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. 

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ഉ​ട​ന​ടി നി​രോ​ധി​ക്ക​ണ​മെ​ന്നും ന​ദി​ക​ൾ മ​ലി​ന​മാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ത​വി​ശ്വാ​സ​ത്തോ​ടൊ​പ്പം ത​ന്നെ അ​ടി​സ്ഥാ​ന​പ​ര​മാ​യ പൗ​ര​ബോ​ധ​വും പ​രി​സ്ഥി​തി അ​വ​ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 

പ്ര​കൃ​തി​യോ​ടു​ള്ള ഈ ​ക്രൂ​ര​ത തു​ട​ർ​ന്നാ​ൽ വ​രും​ത​ല​മു​റ വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പും പ​ല​രും പ​ങ്കു​വെ​ക്കു​ന്നു​ണ്ട്. ഈ ​വ​ർ​ഷ​ത്തെ തീ​ർ​ഥാ​ട​ന സീ​സ​ൺ ആ​രം​ഭി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

ശി​വ​ന്‍റെ ജ​ടാ​മ​കു​ട​ത്തി​ൽ നി​ന്നും ഗം​ഗാ​ദേ​വി ഭൂ​മി​യി​ലേ​ക്ക് പ​തി​ച്ച സ്ഥ​ല​മെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന ഗം​ഗോ​ത്രി​യും, യ​മ​ധ​ർ​മ്മ​ന്‍റെ സ​ഹോ​ദ​രി​യാ​യ യ​മു​നാ​ദേ​വി​യു​ടെ സ​ങ്കേ​ത​മാ​യ യ​മു​നോ​ത്രി​യും ഹൈ​ന്ദ​വ വി​ശ്വാ​സ​ത്തി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. 

എ​ന്നാ​ൽ ഭ​ക്തി പ്ര​ക​ടി​പ്പി​ക്കേ​ണ്ട​ത് പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടാ​വ​ണ​മെ​ന്നും, അ​ന്ധ​മാ​യ ആ​ചാ​ര​ങ്ങ​ൾ മാ​റ്റി​വെ​ച്ച് ന​ദി​ക​ളു​ടെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഭ​ര​ണ​കൂ​ട​വും തീ​ർ​ഥാ​ട​ക​രും ഒ​ത്തു​ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up