Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sawmill

Palakkad

ക​ണി​യ​മം​ഗ​ല​ത്തെ മ​ര​മി​ല്ലി​ൽ മോ​ഷ​ണം: അ​ഞ്ചു മോ​ട്ടോ​റു​ക​ൾ ക​വ​ർ​ന്നു

വ​ട​ക്ക​ഞ്ചേ​രി: ക​ണി​യ​മം​ഗ​ലം ജം​ഗ്ഷ​ന​ടു​ത്ത് പു​ത്ത​ൻ​പു​ര ജോ​യി (പോ​ൾ കു​രു​വി​ള) യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​പ്പ​ച്ച​ൻ സോ ​മി​ല്ലി​ൽ​നി​ന്ന് ത​ടി മു​റി​ക്കു​ന്ന​തി​നും​മ​റ്റു​മാ​യു​ള്ള അ​ഞ്ച് മോ​ട്ടോ​റു​ക​ൾ മോ​ഷ​ണം പോ​യി.

ക​ഴി​ഞ്ഞ അ​ർ​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മൂ​ന്നു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ മി​ല്ലി​ലെ സി​സി ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഒ​രു കാ​മ​റ മോ​ഷ്ടാ​ക്ക​ൾ ന​ശി​പ്പി​ച്ചു.

മു​ഖം മ​റ​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ കൃ​ത്യം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ചെ​റു​പ്പ​ക്കാ​രാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.മി​ല്ലി​നോ​ട് ചേ​ർ​ന്നു​ത​ന്നെ​യു​ള്ള വീ​ട്ടി​ലാ​ണ് ജോ​യി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ ജോ​യി​യു​ടെ ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ട്ടു​കാ​ർ മൂ​ന്നു​ദി​വ​സ​മാ​യി സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല.


പ​രാ​തി​യെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാം പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

Latest News

Corehub Up