Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ScheduledCastesDevelopmentDepartment

പട്ടികജാതി വികസന വകുപ്പിലെ ഫണ്ട് തിരിമറി: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് പട്ടികജാതി വികസന വകുപ്പിന്‍റെ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി പട്ടികജാതി വികസനമന്ത്രി കെ.എ. തുളസി.

പട്ടികജാതി വികസന ഓഫീസർമാരായ പി.എം. സജിനി, കെ. ഗിരിജ, മുനീർ റഹ്‌മാൻ, എൻ. നവീൻ ചന്ദ്ര, സീനിയർ ക്ലാർക്ക് സ്മിജോ വർഗീസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഷോളയൂർ പഞ്ചായത്തിലെ സിപിഎം നേതാവും എസ്‌സി പ്രൊമോട്ടറുമായ രവികുമാറും അന്വേഷണ പരിധിയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷത്തിനിടെയാണ് വകുപ്പിൽ ഈ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുള്ളത്. എന്നാൽ, തട്ടിപ്പ് നടന്ന കാലയളവിൽ വകുപ്പിനെ നയിച്ചിരുന്ന മുൻ മന്ത്രിയടക്കമുള്ളവരാണ് ഇപ്പോൾ വകുപ്പിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നതെന്നും മന്ത്രി തുളസി കൂട്ടിച്ചേർത്തു.

Latest News

Corehub Up