കല്‍പ്പറ്റ: ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ ഓംബുഡ്സ്പേഴ്സണായി ഡോ. ഷിബു ജോസഫ് കൊട്ടായില്‍ ചുമതലയേറ്റു.
കോഴിക്കോട് ചേവായൂര്‍ തൊട്ടില്‍പ്പീടിക സ്വദേശിയാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ജില്ലയിലെ പരാതി പരിഹാരങ്ങള്‍ക്കും അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കും. പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള പരാതികള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കാം.