പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ ക്കന്‍ഡറി സ്കൂൾ
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെര്ലിന് അധ്യക്ഷത വഹിച്ചു.
പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. കുര്യാക്കോസ് കൊടകല്ലില്‍ അനുഗ്രഹപ്രഭാഷണവും, പ്രഫ. ജെന്നി കെ. അലക്സ് മുഖ്യപ്രഭാഷണവും നടത്തി. സിസ്റ്റര്‍ ദീപ്തി റോസ് പ്രതിഭയെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷെജി ജേക്കബ്, പഞ്ചായത്തംഗം ബോബി പള്ളിക്കാപറമ്പില്‍, ഫാ. ജോസ് ചിരപ്പറമ്പില്‍, സിസ്റ്റര്‍ റാണി, സിസ്റ്റര്‍ സിജി ജോര്‍ജ്, സിസ്റ്റര്‍ ജോളി ഗ്രേസ്, സിസ്റ്റര്‍ ഫീന, ഡോജ കെ. കുര്യാക്കോസ്, ഷിബി മോള് ജോസഫ്, അനില്‍ കല്ലട, പ്രിന്‍സി തോമസ്, അലന് കെ. സെലി, വിരമിക്കുന്ന പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സോണിയ, വിരമിക്കുന്ന അധ്യാപികമാരായ സിസ്റ്റര്‍ രമ്യ, സിസ്റ്റര്‍ ലീന, സിസ്റ്റര്‍ രഞ്ജന, സിസ്റ്റര്‍ ഗ്രേയ്സ്ലിന്, സിബി പോള്‍, എന്നിവര്‍ പ്രസംഗിച്ചു.
ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ
വാഴക്കുളം: ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം 15ന് നടത്തും.ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ സിസ്റ്റർ മെർളി തെങ്ങുംപിള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും.
വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ അനിറ്റ് കൊച്ചുപുരയ്ക്കൽ, ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോസഫ് കൊയിത്താനത്ത്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി കുറുപ്പുമഠം, പഞ്ചായത്തംഗം ശിവൻ അയ്യപ്പൻ, ചലച്ചിത്ര താരം ഭഗത് ബേബി മാനുവൽ, പ്രിൻസിപ്പൽ സിസ്റ്റർ ജോസ്ലി, പ്രധാനാധ്യാപിക സിസ്റ്റർ സിനി, സജി ജോർജ്, ബിജി സുദീപ്, ഏബൽ കെ. ജോബി, അനഘ ഷിബു തുടങ്ങിയവർ പ്രസംഗിക്കും.
സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ നിർമല, സിസ്റ്റർ ലീന എന്നിവർക്കുള്ള യാത്രയയപ്പും യോഗത്തോടനുബന്ധിച്ച് നൽകും.
വാഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്കൂൾ
വാഴക്കുളം: ഇൻഫന്റ് ജീസസ് ഹൈസ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനാഘോഷവും 16ന് നടത്തും. വൈകുന്നേരം 5.30ന് മാത്യു കുഴൽനാടൻ എംഎൽഎ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. കാർമൽ പ്രൊവിൻഷ്യൽ ഫാ. മാത്യു മഞ്ഞക്കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.
കോർപ്പറേറ്റ് മാനേജർ ഫാ. ബിജു വെട്ടുകല്ലേൽ മെമന്റോ സമർപ്പണം നിർവഹിക്കും. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ ഫോട്ടോ അനാച്ഛാദനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പെരുമ്പിള്ളിക്കുന്നേൽ സർവീസിൽനിന്നു വിരമിക്കുന്നവരെ ആദരിക്കും. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, പഞ്ചായത്തംഗം മേരി ജോൺ, സലാവുദ്ദീൻ പുല്ലത്ത് കെ.എം. രാജേഷ്, റിജോയ് സക്കറിയ, സിസ്റ്റർ സൂസൻ മരിയ, ജെബിൻ ജെ. കൊട്ടാരം, വി.ബി. മനോജ്, റെജി ടെൻസ്, അഭിജിത്ത് അജി, ഗൗരി സുരേഷ് എന്നിവർ പ്രസംഗിക്കും.
സർവീസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകൻ ഷാജി വർഗീസ്, ജോളി കുര്യൻ എന്നിവർക്ക് യോഗത്തോടനുബന്ധിച്ച് യാത്രയയപ്പ് നൽകും.