Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Golden

Ernakulam

ശോ​ഭ​ന സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം മൂ​ന്നി​ന്

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം മൂ​ന്നി​ന് ന​ട​ത്തു​മെ​ന്ന് സി​എ​സ്എ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ലി​ൻ​സി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തു​ന്ന ജൂ​ബി​ലി സ​മ്മേ​ള​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​നി​മ താ​രം ര​മേ​ഷ് പി​ഷാ​ര​ടി മു​ഖ്യാ​തി​ഥി​യാ​കും. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി​എ​സ്എ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ടെ​റ​സി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ലി​ൻ​സി സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം ​പി, എം​എ​ൽ​എ​മാ​രാ​യ ആ​ന്‍റ​ണി ജോ​ൺ, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഡി​ഇ​ഒ ബോ​ബി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ സി​ജി അ​ഗ​സ്റ്റി​ൻ, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജി​സ്മി​ൻ, സി​എ​സ്എ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ല​ർ സി​സ്റ്റ​ർ ലി​സ്മ​രി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

1976 ൽ ​ഫാ. ജോ​ൺ മാ​തേ​യ്ക്ക​ലാ​ണ് ശോ​ഭ​ന ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ സ്ഥാ​പി​ച്ച​ത്. പി​ന്നീ​ട് അ​ദ്ദേ​ഹം സ്കൂ​ളി​ന്‍റെ ചു​മ​ത​ല സി​എ​സ്എ​ൻ സ​ന്യാ​സി​നി സ​മൂ​ഹ​ത്തെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. ശോ​ഭ​ന കോ​ത​മം​ഗ​ല​ത്തെ ആ​ദ്യ​ത്തെ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളാ​ണ്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യ​വും എ​പ്ല​സും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​ടി​കൊ​ടു​ക്കു​ന്ന​തി​ൽ ശോ​ഭ​ന പ്ര​ഥ​മ സ്ഥാ​ന​ത്തു​ത​ന്നെ​യു​ണ്ട്. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ഴി​വു​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി സം​ഗീ​തം, വ​യ​ലി​ൻ, ഗി​റ്റാ​ർ, ത​ബ​ല എ​ന്നി​വ​യും ചി​ത്ര​ര​ച​ന അ​ബാ​ക്ക​സ് എ​ന്നീ പ​ഠ​ന അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു. റോ​ള​ർ സ്കേ​റ്റിം​ഗ്, ക​രാ​ട്ടെ എ​ന്നി​വ​യും പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.


പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റി​നൊ​പ്പം എ​ച്ച്എം സി​ജി അ​ഗ​സ്റ്റി​ൻ, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ജി​സ്മി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത

Latest News

Corehub Up