മഞ്ചേരി: പ്രൈമറി പ്രധാനാധ്യാപകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള ഗവണ്മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് മഞ്ചേരി സബ്ജില്ലാ കമ്മിറ്റി എം. റഹ്മത്തുള്ള എംഎല്‍എയ്ക്ക് നിവേദനം നല്കി.
പ്രൈമറി പ്രധാനാധ്യാപകരെ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാക്കുക, ഉച്ചഭക്ഷണ പദ്ധതിയിലെ പോരായ്മകള്‍ പരിഹരിക്കുക, സ്കൂളുകളോട് ചേര്‍ന്ന് പിടിഎ നടത്തുന്ന പ്രീ പ്രൈമറികളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉച്ചഭക്ഷണം, പാല്, മുട്ട എന്നിവ അനുവദിക്കുക, അഞ്ചാം ക്ലാസ് നിലവിലുള്ള സ്കൂളുകളില്‍ ഹിന്ദി അധ്യാപകരെ നിയമിക്കുക, ഗവണ്മെന്റ് പ്രൈമറി പ്രധാനാധ്യാപകര്‍ക്ക് ഗസറ്റഡ് പദവി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലൂടെ ഉന്നയിച്ചു.
പ്രസിഡന്റ് ഡോ. എം.ടി. മുഹമ്മദ് സലീം, സെക്രട്ടറി കെ. മുഹമ്മദ് ഇല്യാസ്, ഡോ. അബ്ദുല്‍ ഗഫൂര്‍, ലുഖ്മാന് വല്ലാഞ്ചിറ, വി. അബ്ദുന്നാസിര്‍, പി. ബീന, എ.കെ. ജിജി, വി.പി. വിനോദ് കുമാര്‍, പി. സലീം എന്നിവര്‍ പങ്കെടുത്തു.