പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫാത്തിമ എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് ഉദ് ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഏബ്രഹാം വള്ളോപ്പിള്ളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, വാർഡ് മെംബർ എ. ജി. ഭാസ്കരൻ, പിടിഎ പ്രസിഡന്റ് വി.കെ. ഷിനോജ്, പ്രധാന അധ്യാപക യു.സി. സിന്ധു എന്നിവർ പ്രസംഗിച്ചു. പൂർവ അധ്യാപകരായ മാത്യു മലയാറ്റൂർ, ജെസി ആൻഡ്രൂസ്, മറിയാമ്മ മാത്യു, കെ.ടി. ഏബ്രാഹം, പൂർവ വിദ്യാർഥികൾ, രക്ഷകർത്താക്കൾ എന്നിവർ സംബന്ധിച്ചു. ഭാരവാഹികൾ: എ.ജി. ഭാസ്കരൻ (ചെയർമാൻ), നിധിൻ തോമസ് (വൈസ് ചെയർമാൻ), യു.സി. സിന്ധു (ജനറൽ കൺവീനർ), വി.കെ. ഷിനോജ് (ട്രഷറർ).