വാൻകൂവർ: കാനഡയിൽ ഫീൽഡ് ട്രിപ്പിനു പോയ സ്കൂൾ സംഘത്തിനു നേർക്കുണ്ടായ കരടിയാക്രമണത്തിൽ വിദ്യാർഥികളടക്കം 11 പേർക്കു പരിക്കേറ്റു.
ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ബെല്ല കൂള പട്ടണത്തിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
അധ്യാപകർ ധൈര്യത്തോടെ പോരാടി കരടിയെ തുരത്തി. തോക്കുധാരികളായ പോലീസ് സംഘം കരടിയെ തെരഞ്ഞ് ഇറങ്ങിയിട്ടുണ്ട്.