Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Security

Kollam

സ്‌​കൂ​ള്‍ സു​ര​ക്ഷ​ കർശനമാക്കി ; ന​ട​പ്പാ​ക്കാ​ന്‍ സർക്കാർ സ്കൂളുകളിൽ ഫ​ണ്ടി​ല്ല

കൊ​ല്ലം : സ്‌​കൂ​ള്‍ തു​റ​ക്കാ​ന്‍ 20 ദി​വ​സം മാ​ത്രം ബാ​ക്കി നി​ല്‍​ക്കേ സ്‌​കൂ​ള്‍ ഫി​റ്റ്‌​ന​സ് ല​ഭ്യ​മാ​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കേ​ണ്ട അ​ഞ്ച് നി​രാ​ക്ഷേ​പ പ​ത്രം ല​ഭി​ക്കാ​ന്‍ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ നെ​ട്ടോ​ട്ടം.

ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ലാ​ണ് സ്‌​കൂ​ള്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നു​ള്ള ഉ​പാ​ധി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന​മാ​ക്കി​യ​ത്. എ​യ്ഡ​ഡ് സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റുക​ള്‍ സ്വ​ന്തം ചെ​ല​വി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്. സ​ര്‍​ക്കു​ല​റി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ന​ല്‍​കു​ന്നി​ല്ല.

അ​തി​നാ​ല്‍ പ്ല​സ്ടു പ്രി​ന്‍​സി​പ്പ​ല്‍​മാ​രും ഹൈ​സ്‌​കൂ​ള്‍, യു​പി, എ​ല്‍​പി സ്‌​കൂ​ളു​ക​ളി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രും ഒ​ന്ന​ര മു​ത​ല്‍ മൂ​ന്നു ല​ക്ഷം വ​രെ സ്വ​ന്തം പോ​ക്ക​റ്റി​ല്‍ നി​ന്നു ചെ​ല​വ​ഴി​ച്ചാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കാ​നാ​യി മൂ​ന്നു ല​ക്ഷം വ​രെ മു​ട​ക്കി​യി​ട്ടും തി​രി​കെ ല​ഭി​ക്കാ​ത്ത​വ​രാ​ണ് ഇ​വ​രി​ല്‍ വ​ലി​യൊ​രു പ​ങ്കും.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ഞ്ച് നി​രാ​ക്ഷേ​പ പ​ത്ര​ങ്ങ​ളാ​ണ് ല​ഭ്യ​മാ​ക്കേ​ണ്ട​ത്. സ്‌​കൂ​ള്‍ തു​റ​ന്ന് ആ​റാ​മ​ത്തെ പ്ര​വൃ​ത്തി ദി​വ​സം കെ​ട്ടി​ട ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭ്യ​മാ​ക്ക​ണം. അ​ല്ലെ​ങ്കി​ല്‍ ജൂ​ലൈ 15ന് ശേ​ഷം അ​ധ്യാ​പ​ക​ര്‍​ക്ക് ശ​മ്പ​ളം ല​ഭി​ക്കു​ന്ന​ത് ത​ട​യും. സ്‌​കൂ​ളു​ക​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ഇ​ന്ന​ലെ മു​ത​ല്‍ ആ​രം​ഭി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

സ​ര്‍​ക്കു​ല​ര്‍ പ്ര​കാ​ര​മു​ള​ള കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കി​യ​തു സം​ബ​ന്ധി​ച്ച് ഡി​ഇ​ഒ​മാ​രും എ​ഇ​ഒ​മാ​രും നേ​രി​ട്ടു വി​ല​യി​രു​ത്തും. ക​ര്‍​ശ​ന​മാ​ക്കി​യ സ്‌​കൂ​ള്‍ ഫി​റ്റ്‌​ന​സ് നി​ബ​ന്ധ​ന​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ലെ പ്രാ​യോ​ഗി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍​മാ​ര്‍ അ​ട​ക്കം സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നു. നി​ബ​ന്ധ​ന​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു.

സം​സ്ഥാ​ന​ത്ത് എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഒ​ഴി​കെ സ്‌​കൂ​ള്‍ ഫി​റ്റ്‌​ന​സ് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് പ​ണം ന​ല്‍​കു​ന്നി​ല്ല. പ്ല​സ്ടുവി​ന് ര​ണ്ടും ഹൈ​സ്‌​കൂ​ളി​ന് ഒ​ന്നും ല​ക്ഷം വീ​ത​മാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കു​ന്ന​ത്. കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​ന്‍ 5000, മ​ര​ച്ചി​ല്ല മു​റി​ക്കാ​ന്‍ 2000, ഒ​രു ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​ന്‍ 1000 രൂ​പ വീ​തം ചെ​ല​വാ​കും. സ്‌​കൂ​ള്‍ ബ​സി​ന്‍റെ സ്‌​പെ​യ​ര്‍പാ​ര്‍​ട്‌​സ് മു​ത​ല്‍ ട​യ​ര്‍​ വ​രെ മാ​റ്റാ​ന്‍ സ്വ​ന്തം കൈ​യി​ല്‍ നി​ന്നു പ​ണം മു​ട​ക്കു​ന്ന പ്ര​ഥ​മാ​ധ്യാ​പ​ക​രു​ണ്ട്.

വ​നം ഓ​ഫീ​സ് മു​ത​ല്‍ വൈ​ദ്യു​തി ഓ​ഫീ​സ് വ​രെ

ഫ​യ​ല്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സ​മീ​പ​ത്തെ ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലും ആ​രോ​ഗ്യ വ​കു​പ്പി​ലെ അ​പേ​ക്ഷ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും കെ​എ​സ്ഇ​ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ ഇ​ലക്‌​ട്രി​ക്ക​ല്‍ സെ​ക്‌ഷന്‍ ഓ​ഫീ​സി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ അ​പേ​ക്ഷ താ​ലൂ​ക്കു​ക​ളി​ലെ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലും ഫോ​റ​സ്റ്റു​മാ​യു​ള്ള​ത് വ​നംവ​കു​പ്പ് ഓ​ഫീ​സി​ലും ഈ​മാ​സം എ​ട്ടി​ന​കം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് സ​ര്‍​ക്കു​ല​ര്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

 സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

1. പ​രി​ശോ​ധ​നാ സം​ഘം എ​ത്തു​ന്ന​തി​നു മു​മ്പാ​യി എ​ല്ലാ സ്‌​കൂ​ളി​ലും ര​ണ്ട് ഫ​യ​ർ എ​ക്‌​സ്റ്റിന്‍​ഗ്യുഷർ‍ സ്ഥാ​പി​ക്ക​ണം. ഒ​ന്ന് ഓ​ഫീ​സിലും മ​റ്റൊ​ന്ന് പാ​ച​കപ്പുര​യി​ലും.
2.പ​രി​ശോ​ധ​ന​ക്കു മു​മ്പാ​യി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണം. ജ​ന​ല്‍, വാ​തി​ല്‍ എ​ന്നി​വ സു​ര​ക്ഷി​ത​മ​ല്ലെ​ങ്കി​ല്‍ മാ​റ്റി സ്ഥാ​പി​ക്ക​ണം. സ്‌​കൂ​ള്‍ പ​രി​സ​രം വൃ​ത്തി​യാ​ക്ക​ണം. പാ​മ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ഴജ​ന്തു​ക്ക​ള്‍ ക​യ​റാതിരി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം.
3. കി​ണ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ വെ​ള്ളം ഇ​റ​ച്ചു വ​റ്റി​ച്ച് വൃ​ത്താ​യാ​ക്ക​ണം. വാ​ട്ട​ര്‍ ടാ​ങ്ക് ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. കേ​ടുപ​റ്റി​യ​തെ​ങ്കി​ല്‍ മാ​റ്റി സ്ഥാ​പി​ക്ക​ണം. ലാ​ബ് പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​ക്ക​ണം.
4. അ​പ​ക​ര​ക​ര​മാ​യ മ​ര​ങ്ങ​ളും മ​ര​ച്ചി​ല്ല​ക​ളും മു​റി​ച്ചു മാ​റ്റ​ണം. വ​നംവ​കു​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ട​ണം.
5. അ​പ​ക​ട​ക​ര​മാ​യി വൈ​ദ്യു​തി ലൈ​നു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​റ്റ​ണം. വൈ​ദ്യു​തി ക​ണ​ക‌്ഷന്‍ സം​ബ​ന്ധി​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും കൃ​ത്യ​ത വ​രു​ത്ത​ണം.
6. സ്‌​കൂ​ള്‍ ബ​സ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ട​ണം.
7. വ​നം, തോ​ട്ടം മേ​ഖ​ല​ക​ളി​ല്‍ കു​ട്ടി​ക​ള്‍ ക​ട​ന്നു വ​രു​ന്ന​തി​നു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റ​ണം.
8. വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ക​ട​ന്നു​വ​രു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നു​ള്ള സു​ര​ക്ഷാ മാ​ര്‍​ഗം ഒ​രു​ക്ക​ണം.
9. തെ​രു​വു​നാ​യ ശ​ല്യം സ്‌​കൂ​ളി​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

Latest News

Corehub Up