കയ്പമംഗലം: മതിലകത്ത് സ്കൂൾ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മതിലകം കൂളിമുട്ടം നെടുമ്പറമ്പ് സ്വദേശി മുടവൻപറമ്പിൽ അബ്ദുൽ ജബ്ബാറിന്റെ മകൻ മുഹമ്മദ് യാസീൻ(17) ആണ് മരിച്ചത്. പെരിഞ്ഞനം ആർഎംവിഎച്ച്എസ് സ്കൂളിലെ ഒന്നാം വർഷ വിഎച്ച്എസ്ഇ വിദ്യാർഥിയാണ്.
മിനിയാന്ന് രാത്രി പതിനൊന്നോടെ വീട്ടിലെ ബാത്ത്റൂമിലാണ് കുട്ടിയെ അവശനിലയിൽ കണ്ടത്. ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. മതിലകം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കം നടത്തി. ഉമ്മ: ജാസ്മിൻ. സഹോദരി: ഫാത്തിമ.