Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School-style

Thiruvananthapuram

പാ​റ​ശാ​ല രൂ​പ​ത അ​ധ്യാ​പ​ക സം​ഗ​മം "റ​ബ്ബോ​നി'  

 

പാ​റ​ശാ​ല: പാ​റ​ശാ​ല രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ സം​ഗ​മം "റ​ബ്ബോ​നി-2026' ചാ​രോ​ട്ടു​കോ​ണം സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് കോ​ണ​ത്തു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ബീ​ന പ്രാ​ർ​ഥ​നാഗാനം ആ​ല​പി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സി​ജോ ബൈ​ബി​ൾ വാ​യ​ന​യ്ക്കും മ​ണി​വ​ർ​ണ​ൻ പ്രാ​ർ​ഥ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കി. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി പി. ​വി​ൻ​സ​ന്‍റ് അ​ധ്യാ​പ​ക പ്ര​തി​ജ്ഞചൊ​ല്ലി കൊ​ടു​ത്തു.

ഭ​ദ്രാ​സ​നം ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് ന​ടു​ത​ല സ്വാ​ഗ​തം പ​റ​ഞ്ഞു. പി​ഒ​സി ബൈ​ബി​ൾ പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി മു​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ജോ​ഷി മ​യ്യാ​റ്റി​ൽ അ​ധ്യാ​പ​ക സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കി. ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പാ​റ​ശാ​ല രൂ​പ​ത ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

2025 - 26 വ​ർ​ഷ​ത്തി​ൽ ഭ​ദ്രാ​സ​ന​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട 10,12, ഡി​ഗ്രി മൂ​ന്നാം വ​ർ​ഷം ക്ലാ​സു​ക​ളി​ലെ ഫൈ​ന​ൽ പ​രീ​ക്ഷ​ക​ളി​ലെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ഇ​തോ​ടൊ​ന്നി​ച്ചു ന​ട​ത്തി. സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന​ർ​ഹ​രാ​യ​വ​രു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ന​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ 29 അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.സ​ൺ​ഡേ​സ്കൂ​ൾ ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ വ​ർ​ഗീ​സ് ന​ടു​ത​ല സ്വാ​ഗ​ത​വും ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി പി. ​വി​ൻ​സ​ന്‍റ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up