Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SchoolEvacuation

Europe

ഇ​റ്റ​ലി​യി​ലെ സ്കൂ​ളു​ക​ളി​ൽ വ്യാ​പ​ക ബോം​ബ് ഭീ​ഷ​ണി; നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ല​യ​ങ്ങ​ൾ ഒ​ഴി​പ്പി​ച്ചു, ആ​ശ​ങ്ക

റോം: ഇ​റ്റ​ലി​യി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​റാ​യി​ര​ത്തി​ല​ധി​കം സ്കൂ​ളു​ക​ൾ​ക്ക് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ. ബു​ധ​നാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഇ​മെ​യി​ൽ മു​ഖേ​ന​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യ​ത്.

സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ധ്യ​യ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും വി​ദ്യാ​ർഥിക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു.

റോം, ​മി​ലാ​ൻ, നാ​പ്പോ​ളി, ബൊ​ളോ​ണി​യ, പ​ലേ​ർ​മോ, ടൂ​റി​ൻ, ജെ​നോ​വ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ല​ട​ക്കം ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ആ​ശ​ങ്ക​യി​ലാ​യി.

ചി​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളെ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​വ​രു​ത്തി കു​ട്ടി​ക​ളെ വീ​ടു​ക​ളി​ലേ​ക്ക് അ​യ​ച്ച​പ്പോ​ൾ, മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ൽ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ക​ദേ​ശം 9.50 ഓ​ടെ​യാ​ണ് നി​ര​വ​ധി സ്കൂ​ളു​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഇ​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ വി​ദൂ​ര​നി​യ​ന്ത്രി​ത സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശ​ങ്ങ​ളി​ലെ അ​വ​കാ​ശ​വാ​ദം.

 

Latest News

Corehub Up