Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SchoolMissileAttack

സ്കൂ​ൾ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​തി​കാ​രം; യുഎ​സ് ക​മാ​ൻ​ഡ​ർ​മാ​ർ​ക്കെ​തി​രെ ഭീ​ഷ​ണി​യു​മാ​യി ഇ​റാ​ൻ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഇ​റാ​നി​ലെ സ്കൂ​ളി​നു​നേ​രെ​യു​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ര​ണ്ട് അ​മേ​രി​ക്ക​ൻ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​രെ പേ​രെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​റാ​ൻ. യു​ദ്ധ​ക്ക​പ്പ​ലാ​യ യു​എ​സ്എ​സ് സ്പ്രൂ​വ​ൻ​സി​ന്‍റെ ക​മാ​ൻ​ഡിം​ഗ് ഓ​ഫി​സ​ർ ലീ ​ആ​ർ. ടേ​റ്റ്, എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫി​സ​ർ ല​ഫ്റ്റ​ന​ന്‍റ് ക​മാ​ൻ​ഡ​ർ ജെ​ഫ്രി ഇ. ​യോ​ർ​ക്ക് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി 28-നാ​ണ് ഇ​റാ​നി​ലെ മി​നാ​ബി​ലു​ള്ള ഷ​ജാ​റെ ത​യ്യി​ബ എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ന് നേ​രെ യു​എ​സ് സേ​ന ടോ​മാ​ഹോ​ക്ക് മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​തും ഇ​തി​ൽ 168 കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തും. ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഈ ​ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നാ​ണ് ഇ​റാ​ന്‍റെ ആ​രോ​പ​ണം.

ഇ​തേ തു​ട​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഇ​റാ​ൻ എം​ബ​സി​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചി​ത്ര​ങ്ങ​ൾ സ​ഹി​തം"​ഞ​ങ്ങ​ൾ നി​ങ്ങ​ളെ ക​ണ്ടെ​ത്തും" എ​ന്ന ഭീ​ഷ​ണി മു​ന്ന​റി​യി​പ്പ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് മാ​സ​ത്തി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ "ഈ ​ര​ണ്ട് കു​റ്റ​വാ​ളി​ക​ളെ​യും ഓ​ർ​ക്കു​ക, അ​വ​ർ​ക്ക് സ്വ​ന്ത​മാ​യി കു​ട്ടി​ക​ളി​ല്ലേ?" എ​ന്ന ചോ​ദ്യ​ത്തോ​ടൊ​പ്പം ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ഇ​റാ​ൻ പ​ങ്കു​വ​ച്ചി​രു​ന്നു.

357 ദി​വ​സ​ത്തെ ദീ​ർ​ഘ​കാ​ല സേ​വ​ന​ത്തി​നും മേ​ഖ​ല​യി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്കും ശേ​ഷം യു​എ​സ്എ​സ് സ്പ്രൂ​വ​ൻ​സ് ക​പ്പ​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഡെ​ഗോ​യി​ലേ​ക്ക് മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് വീ​ണ്ടും പ്ര​കോ​പ​ന​പ​ര​മാ​യ നീ​ക്ക​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വ്യ​ക്തി​ഗ​ത​മാ​യി അ​മേ​രി​ക്ക​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​റാ​ന്‍റെ പ​ര​സ്യ​മാ​യ ഈ ​ഭീ​ഷ​ണി വാ​ഷിം​ഗ്‌ടണി​ൽ വ​ലി​യ തോ​തി​ലു​ള്ള സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന സൈ​നി​ക​ർ​ക്കെ​തി​രാ​യ ഏ​ത് നീ​ക്ക​ത്തെ​യും ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ്ര​തി​രോ​ധ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up