Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Science Fair

Malappuram

ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ മി​ക​വു​കാ​ട്ടി മ​ണി​മൂ​ളി സി​കെ​എ​ച്ച്എ​സ്; പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ കി​രീ​ടം

എ​ട​ക്ക​ര: നി​ല​മ്പൂ​ര്‍ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് സി​കെ​എ​ച്ച്എ​സ് മ​ണി​മൂ​ളി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പും സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള​യി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഗ​ണി​ത​ശാ​സ്ത്ര​മേ​ള​യി​ല്‍ മൂ​ന്നാം സ്ഥാ​ന​വും ശാ​സ്ത്രം, ഐ​ടി, മേ​ള​ക​ളി​ല്‍ മി​ക​ച്ച വി​ജ​യ​വും സ്‌​കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി.

വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രോ​ഫി​ക​ളു​മാ​യി മ​ണി​മൂ​ളി ടൗ​ണി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ര​ക്ഷി​താ​ക്ക​ളും ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. സ​മ്മാ​ന​ര്‍​ഹ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ളി​ല്‍ വി​പു​ല​മാ​യ സ്വീ​ക​ര​ണ​വും ന​ല്‍​കി. ച​ട​ങ്ങി​ല്‍ സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഭ​യും അ​ധ്യാ​പ​ക​രു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​വും കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​വു​മാ​ണ് മി​ക​ച്ച നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബെ​ന്നി മു​തി​രാ​ക്കാ​ലാ​യി​ല്‍ പ​റ​ഞ്ഞു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടി.​ജെ. റോ​ബി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജി സെ​ബാ​സ്റ്റ്യ​ന്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജാ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

സ​മാ​പ​നസ​മ്മേ​ള​നം ഇ​ല്ലാ​തെ ശാ​സ്ത്ര​മേ​ള​യ്ക്കു കൊ​ടി​യി​റ​ക്കം

തി​രു​വ​ല്ല: മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​രു​വ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ,തി​രു​മൂ​ല​പു​രം എ​സ് എ​ൻ​വി ഹൈ​സ്കൂ​ൾ,‌ തി​രു​മൂ​ല​പു​രം ബാ​ലി​കാ​മ​ഠം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, തി​രു​മൂ​ല​വി​ലാ​സം യു​പി സ്കൂ​ൾ, തി​രു​വ​ല്ല എ​സ് സി​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​യി ന​ട​ന്നു​വ​ന്ന ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​വും അ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ട്രോ​ഫി വി​ത​ര​ണ​വും ഇ​ന്ന​ലെ ന​ട​ന്നി​ല്ല. വേ​ദി​യി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ന്നി​ല്ല.

സം​ഘാ​ട​ക​രു​ടെ പി​ഴ​വാ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്ന് മ​ത്സ​രാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കു​റ്റ​പ്പെ​ടു​ത്തി. മ​റ്റൊ​രു ദി​വ​സം സ​മ്മാ​ന​ദാ​നം ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും തീ​യ​തി നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​നു വേ​ണ്ടി ക്ഷ​ണി​ക്ക​പ്പെ​ട്ട വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ത്താ​തി​രു​ന്ന​തി​നാ​ലാ​ണ് സ​മ്മാ​ന​ദാ​ന​വും ന​ട​ക്കാ​തെ പോ​യ​തെ​ന്ന് പ​റ​യു​ന്നു. ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങും ശു​ഷ്ക​മാ​യി​രു​ന്നു. ജി​ല്ല​യി​ലെ മ​ന്ത്രി, എം​പി, എം​എ​ൽ​എ​മാ​ർ ഇ​വ​രു​ടെ​യൊ​ക്കെ പേ​രു​ക​ൾ നോ​ട്ടീ​സി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​രും വ​ന്നി​ല്ല. ജി​ല്ലാ സ്കൂ​ൾ​കാ​യി​ക മേ​ള ന​ട​ക്കു​ന്പോ​ഴും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യം പ​രി​മി​ത​പ്പെ​ട്ടി​രു​ന്നു.

District News

വി​ജ്ഞാ​ന​വും കൗ​തു​ക​വും സ​മ്മാ​നി​ച്ച് സ്കൂ​ൾ ശാ​സ്ത്ര​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്കം

കു​​റ​​വി​​ല​​ങ്ങാ​​ട്: ശാ​​സ്ത്ര​​വും അ​​റി​​വും സ​​മ​​ന്വ​​യി​​പ്പി​​ച്ച് ജി​​ല്ലാ​​ത​​ല സ്‌​​കൂ​​ൾ ശാ​​സ്ത്ര​​മേ​​ള​​യ്ക്ക് ഇ​​ന്ന് തു​​ട​​ക്ക​​മാ​​കും. ര​​ണ്ട് ദി​​ന​​ങ്ങ​​ൾ നീ​​ളു​​ന്ന അ​​റി​​വു​​ത്സ​​വ​​ത്തി​​ൽ 13 ഉ​​പ​​ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്ന് മൂ​​വാ​​യി​​ര​​ത്തി​​ലേ​​റെ പ്ര​​തി​​ഭ​​ക​​ൾ മാ​​റ്റു​​ര​​യ്ക്കു​​മെ​​ന്ന് ശാ​​സ്‌​​ത്രോ​​ത്സ​​വം പ​​ബ്ലി​​സി​​റ്റി ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജോ​​ബി വ​​ർ​​ഗീ​​സ്, സാ​​ജു ഏ​​ബ്ര​​ഹാം, അ​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​താ​​യി മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ സി​​ജി സെ​​ബാ​​സ്റ്റ്യ​​ൻ, ഹെ​​ഡ്മാ​​സ്റ്റ​​ർ കെ.​​എം. ത​​ങ്ക​​ച്ച​​ൻ, ഹെ​​ഡ്മി​​സ്ട്ര​​സ് സി​​സ്റ്റ​​ർ ജെ​​യ്ൻ റോ​​സ് എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ൾ, ബോ​​യ്‌​​സ് ഹൈ​​സ്‌​​കൂ​​ൾ, ഗേ​​ൾ​​സ് ഹൈ​​സ്‌​​കൂ​​ൾ, ഗേ​​ൾ​​സ് എ​​ൽ​​പി സ്‌​​കൂ​​ൾ, ബോ​​യ്‌​​സ് എ​​ൽ​​പി സ്‌​​കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്.

മു​​ൻ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​മേ​​ള​​യി​​ലേ​​തു​​പോ​​ലെ ശാ​​സ്ത്ര, ഗ​​ണി​​ത​​ശാ​​സ്ത്ര, സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര, ഐ​​ടി മേ​​ള​​ക​​ളി​​ലും ത​​ത്സ​​മ​​യ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് ന​​ട​​ത്തേ​​ണ്ട​​ത്. മൂ​​ന്നു മ​​ണി​​ക്കൂ​​ർ നീ​​ളു​​ന്ന മ​​ത്സ​​ര​​ത്തി​​ലൂ​​ടെ സം​​സ്ഥാ​​ന​​ത​​ല മ​​ത്സ​​രാ​​ർ​​ഥി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കും.

പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ മേ​​ള​​യി​​ൽ മാ​​ത്രം 35 ഇ​​ന​​ങ്ങ​​ളി​​ലാ​​യി 910 വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. ശാ​​സ്ത്ര​​മേ​​ള​​യി​​ൽ 30 ഇ​​ന​​ങ്ങ​​ളി​​ലാ​​യി 600 വി​​ദ്യാ​​ർ​​ഥി​​ക​​ളും ഐ​​ടി​​യി​​ൽ 13 ഇ​​ന​​ങ്ങ​​ളി​​ലാ​​യി 340 പേ​​രും പ​​ങ്കെ​​ടു​​ക്കും.

ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി​​യും സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ജോ​​സ് കെ. ​​മാ​​ണി എം​​പി​​യും നി​​ർ​​വ​​ഹി​​ക്കും. ഇ​​ന്ന് രാ​​വി​​ലെ 10ന് ​​ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ലോ​​ഗോ രൂ​​പ​​ക​​ല്പ​​ന ചെ​​യ്ത​​യാ​​ൾ​​ക്ക് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഹേ​​മ​​ല​​ത പ്രേം​​സാ​​ഗ​​ർ സ​​മ്മാ​​നം ന​​ൽ​​കും. വി​​ദ്യാ​​ഭ്യാ​​സ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഹ​​ണി അ​​ല​​ക്‌​​സാ​​ണ്ട​​ർ, സ്‌​​കൂ​​ൾ മാ​​നേ​​ജ​​ർ ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. തോ​​മ​​സ് മേ​​നാ​​ച്ചേ​​രി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.

മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ​​ക്ക് ആ​​വേ​​ശ​​മാ​​യി
വി​​ളി​​പ്പാ​​ട​​ക​​ലെ ശാ​​സ്ത്ര​​ന​​ഗ​​രി

കു​​റ​​വി​​ല​​ങ്ങാ​​ട്: ജി​​ല്ലാ ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​ന് ഇ​​ന്ന് തി​​രി​​തെ​​ളി​​യു​​മ്പോ​​ൾ വി​​ജ്ഞാ​​ന​​വും വി​​നോ​​ദ​​വും സ​​മ്മാ​​നി​​ക്കു​​ന്ന ശാ​​സ്ത്ര​​ന​​ഗ​​രി വി​​ളി​​പ്പാ​​ട​​ക​​ലെ. ശാ​​സ്‌​​ത്രോ​​ത്സ​​വ​​ത്തി​​ന് ആ​​തി​​ഥ്യ​​മ​​രു​​ളു​​ന്ന സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളു​​ക​​ളി​​ൽ​​നി​​ന്ന് ര​​ണ്ട് കി​​ലോ​​മീ​​റ്റ​​റി​​ൽ താ​​ഴെ​​മാ​​ത്രം ദൂ​​ര​​ത്തി​​ലാ​​ണ് ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ആ​​ദ്യ സ​​യ​​ൻ​​സ് സി​​റ്റി. വി​​ദ്യാ​​ർ​​ഥി​​ക​​ള​​ട​​ക്ക​​മു​​ള്ള നൂ​​റു​​ക​​ണ​​ക്കാ​​യ ശാ​​സ്ത്രാ​​ഭി​​രു​​ചി​​യു​​ള്ള​​വ​​ർ​​ക്ക് പ​​ഠ​​ന​​വും പ​​രീ​​ക്ഷ​​ണ​​ങ്ങ​​ളും ന​​ട​​ത്താ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ സ​​യ​​ൻ​​സ് സെ​​ന്‍റ​​റി​​ൽ ല​​ഭ്യ​​മാ​​ണ്.

District News

റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്ത്ര​മേ​ള: ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ

കോ​ത​മം​ഗ​ലം: എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ ശാ​സ്ത്ര​മേ​ള​യും വൊ​ക്കേ​ഷ​ണ​ൽ സ്കി​ൽ ഫെ​സ്റ്റും നാ​ളെ കോ​ത​മം​ഗ​ല​ത്ത് ആ​രം​ഭി​ക്കും. നാ​ളെ ര​ജി​സ്ട്രേ​ഷ​നും 31, ഒ​ന്ന് തീ​യ​തി​ക​ളി​ൽ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.


എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ വൊ​ക്കേ​ഷ​ണ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വൊ​ക്കേ​ഷ​ണ​ൽ സ്കി​ൽ ഫെ​സ്റ്റ് കോ​ട്ട​പ്പ​ടി മാ​ർ ഏ​ലി​യാ​സ് സ്കൂ​ളി​ലാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ​ശാ​സ്ത്ര​മേ​ള കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ലും പ്ര​വൃ​ത്തിപ​രി​ച​യ ഐ​ടി മേ​ള​ക​ൾ മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സി​ലും, സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള ശോ​ഭ​ന എ​ച്ച്എ​സി​ലും ഗ​ണി​ത ശാ​സ്ത്ര മേ​ള സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സി​ലും ന​ട​ക്കും.


31 ന് ​രാ​വി​ലെ 10ന് ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​കെ. ടോ​മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​കെ. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ര​ണ്ട് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മേ​ള​യി​ൽ എ​ണ്ണാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​യ്ക്കും. മ​ത്സ​ര​വേ​ദി​ക​ളി​ൽ ത​ന്നെ മ​ത്സ​രാ​ർ​ഥിക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തും.​


ഉ​ച്ച​വ​രെ മ​ത്സ​ര​ങ്ങ​ളും ശേ​ഷം പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. മേ​ള​യ്ക്കു​ള്ള ഒ​രു​ക്ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ, ജി​ല്ലാ വി​ദ്യാ​ഭ്യ​സ ഓ​ഫീ​സ​ർ സു​ബി​ൻ പോ​ൾ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ സ​ജി ചെ​റി​യാ​ൻ, സു​നി​ത ര​മേ​ശ് എ​ന്നി​വ​ർ പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

District News

കു​രു​ന്നുക​ളു​ടെ പ്ര​തി​ഭാ​ വി​ലാ​സ​ത്തിൽ ശ്ര​ദ്ധേ​യ​മാ​യി ഉ​പ​ജി​ല്ലാ ​ശാ​സ്ത്ര​മേ​ള

വൈ​ക്കം:​കു​രു​ന്നു​ക​ളു​ടെ ഭാ​വ​ന​യും പ്ര​തി​ഭാ​വി​ലാ​സ​വും ക​ര​വി​രു​തും സ​മ​ന്വ​യി​ച്ച നി​ർ​മി​തി​ക​ളാ​ൽ ശ്ര​ദ്ധേ​യ​മാ​യി വൈ​ക്കം ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം. ക​ളി​മ​ണ്ണി​ലും മു​ള​യി​ലും മെ​റ്റ​ലി​ലും തു​ണി​യി​ലു​മ​ട​ക്കം കു​ട്ടി​ക​ൾ തീ​ർ​ത്ത നി​ർ​മി​ത​ിക​ൾ മു​തി​ർ​ന്ന​വ​രെ​യും വി​സ്മ​യ​ഭ​രി​ത​രാ​ക്കി.

കു​ല​ശേ​ഖ​ര​മം​ഗ​ലം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ, കു​ല​ശേ​ഖ​ര​മം​ഗ​ലം ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ൽ വൈ​ക്കം ഉ​പ​ജി​ല്ല​യി​ലു​ള്ള 69 സ്‌​കൂ​ളു​ക​ളി​ലെ എ​ല്‍​പി വി​ഭാ​ഗം മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റിത​ലം വ​രെ​യു​ള്ള 2500 വി​ദ്യാ​ര്‍​ഥി​ക​ള്‍ മേ​ള​യി​ൽ പ​ങ്കെ​ടു​ത്തു.

സി.​കെ. ആ​ശ എംഎ​ൽഎ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​ടെ സൃ​ഷ്ടി​ക​ൾ കാ​ണാ​ൻ എ​ത്തി​യ​തോ​ടെ ശാ​സ്ത്ര​മേ​ള ഉ​ത്സ​വസാ​ന്ദ്ര​മാ​യി.

Latest News

Corehub Up