Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ScienceHistory

ഇന്നു ലോകം അവസാനിക്കുമോ? ​ശാസ്ത്രജ്ഞർ 1960-ൽ പ്രവചിച്ചത് എന്താണ്?

2026 ന​വം​ബ​ർ 13, ഇന്നാണ് ലോകാവസാനം..! ആറു പതിറ്റാണ്ടുകൾക്കു മുൻപു പ്രസിദ്ധീകരിച്ച ശാസ്ത്രലേഖനത്തിലാണ് ഇങ്ങനെയൊരു പ്രവചനം. 1960-ലെ പ്ര​വ​ചനം ​ഏ​തെ​ങ്കി​ലും പ്ര​കൃ​തി​ദു​ര​ന്ത​ത്തെ​യോ ഉ​ൽ​ക്കാ​പ​ത​ന​ത്തെ​യോ കു​റി​ച്ച​ല്ല! മ​റി​ച്ച് ജ​ന​സം​ഖ്യാ​വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ചു​ള്ള ഗ​ണി​ത​ശാ​സ്ത്ര​പ​ര​മാ​യ മു​ന്ന​റി​യി​പ്പാ​യി​രു​ന്നു. സ​യ​ൻ​സ് ജേ​ർ​ണ​ലി​ൽ 1960 ന​വം​ബ​ർ നാലിനാണു ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​യ ഹെ​യ്ൻ​സ് വോ​ൺ ഫോ​ർ​സ്റ്റ​ർ, പാ​ട്രി​ഷ്യ എം. ​മോ​റ, ലോ​റ​ൻ​സ് ഡ​ബ്ല്യു. അമിയോട്ട് എ​ന്നി​വ​ർ ചേ​ർ​ന്നെ​ഴു​തി​യ ​ലേ​ഖ​ന​ത്തി​ന് "ഡൂം​സ്‌​ഡേ: ഫ്രൈ​ഡേ, ന​വം​ബ​ർ 13, എഡി 2026' എ​ന്നാ​യി​രു​ന്നു ത​ല​ക്കെ​ട്ട്.

ബിസി 400 മു​ത​ൽ 1958 വ​രെ​യു​ള്ള ജ​ന​സം​ഖ്യാ ക​ണ​ക്കു​ക​ളാണ് അന്നു വി​ശ​ക​ല​നവിധേയമാക്കിയത്. ലോ​കജ​ന​സം​ഖ്യ ഇ​ര​ട്ടിയാകുന്ന സ​മ​യം ക്ര​മേ​ണ കു​റ​യുന്നതായി അ​വ​ർ ക​ണ്ടെ​ത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗ​ണി​ത​ശാ​സ്ത്ര ഫോ​ർ​മു​ല തയാ​റാ​ക്കി​യ​പ്പോ​ൾ, 2026-ാ​ടെ ലോ​ക ജ​ന​സം​ഖ്യ അ​ന​ന്ത​ത​യി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നാണു അവ​ർ വ്യക്തമാക്കിയത്.

ലോകരാജ്യങ്ങളിലെ നിയന്ത്രണാതീതമായ ജനസംഖ്യാ വർധനയ്ക്കെതിരെയുള്ള ആ​ക്ഷേ​പ​ഹാ​സ്യപരമായ മു​ന്ന​റി​യി​പ്പു​മാ​യി​രു​ന്നു ഈ ​പ​ഠ​നം. 'നമ്മ​ളു​ടെ കൊ​ച്ചു​കൊ​ച്ചു​കൊ​ച്ചു​മ​ക്ക​ൾ പ​ട്ടി​ണി​കിടന്നു മ​രി​ക്കി​ല്ല, മ​റി​ച്ച് അ​വ​ർ ഭൂ​മി​യി​ൽ ഞെ​രു​ങ്ങി മ​രി​ക്കും' എ​ന്നാ​യി​രു​ന്നു ലേ​ഖ​ന​ത്തി​ലെ ര​സ​ക​ര​മാ​യ പ​രാ​മ​ർ​ശം. മാ​ത്ര​മ​ല്ല, ഗവേഷകസംഘത്തിന്‍റെ തലവനായിരുന്ന ഹെ​യ്ൻ​സ് വോ​ൺ ഫോ​ർ​സ്റ്റ​റു​ടെ 115-ാം ജ​ന്മ​ദി​നം കൂ​ടി​യാ​ണ് ​ന​വം​ബ​ർ 13 എ​ന്ന​തു മ​റ്റൊ​രു യാ​ദൃ​ശ്ചി​ക​ത​യാ​ണ്.

പ്ര​വ​ച​നം പൂ​ർ​ണ​മാ​യും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. 1993-ാ​ടെ ജ​ന​സം​ഖ്യാനി​ര​ക്കു പ്ര​തീ​ക്ഷി​ച്ച​തി​ലും കു​റ​യാ​ൻ തു​ട​ങ്ങി. ഐ​ക്യ​രാ​ഷ്‌ട്രസ​ഭ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ലോ​ക​ജ​ന​സം​ഖ്യ അ​ന​ന്ത​ത​യി​ല​ല്ല, മ​റി​ച്ച് ഏ​ക​ദേ​ശം 830 കോ​ടി​യോ​ള​മാ​ണ്. അ​മി​ത​മാ​യ ജ​ന​സം​ഖ്യാപ്പെരുപ്പത്തെക്കുറിച്ച് അക്കാലത്തു ശാസ്ത്രജ്ഞർ നൽകിയ പ്രാധാന്യത്തോടെയുള്ള മു​ന്ന​റി​യി​പ്പ് മാ​ത്ര​മാ​യി​രു​ന്നു അ​തെ​ന്നു വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

എങ്കിലും, ഭാവിയിൽ 'നമ്മ​ളു​ടെ കൊ​ച്ചു​കൊ​ച്ചു​കൊ​ച്ചു​മ​ക്ക​ൾ ഭൂമിയിൽ ഞെ​രു​ങ്ങി മ​രി​ക്കുമോ...'

Latest News

Corehub Up