Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scientific Defense

Pathanamthitta

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ പ്ര​തി​രോ​ധം ആ​വ​ശ്യം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍ വ​ര​ള്‍​ച്ച തു​ട​ങ്ങി ആ​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്ക് ശാ​സ്ത്രീ​യ പ്ര​തി​രോ​ധം ആ​വ​ശ്യ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ്. ജി​ല്ലാ ദു​ര​ന്ത​നി​വ​രാ​ണ അ​ഥോ​റി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ക​ത്തീ​ഡ്ര​ല്‍ ച​ര്‍​ച്ച് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി ജി​ല്ല​യെ സാ​ര​മാ​യി ബാ​ധി​ച്ചു. ഇ​നി​യൊ​രു ദു​ര​ന്ത​മു​ണ്ടാ​യാ​ൽ ആ​ഘാ​തം കു​റ​യ്ക്കാ​ൻ ക​ഴി​യ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദു​ര​ന്ത പ്ര​തി​രോ​ധ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ല്‍ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം ആ​വ​ശ്യ​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ദു​ര​ന്ത​നി​വാ​ര​ണ, പ​രി​സ്ഥി​തി വി​ദ​ഗ്ധ​ന്‍ ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി പ​റ​ഞ്ഞു. ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചാ​ല്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്നു​ള്ള​തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ ന​ല്‍​ക​ണം. ഫ​ല​പ്ര​ദ​മാ​യ ഭൂ​വി​നി​യോ​ഗ ആ​സൂ​ത്ര​ണ​ത്തി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, കു​സാ​റ്റ് പ്ര​ഫ. ഡോ. ​എ​സ് അ​ഭി​ലാ​ഷ്, മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ എ​സ്. അ​രു​ണ്‍​കു​മാ​ർ, കി​ല അ​സോ. പ്ര​ഫ. ഡോ. ​മോ​നി​ഷ് ജോ​സ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു അ​നി​ൽ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ എ. ​വി​ജ​യ​ൻ, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ദീ​പ ച​ന്ദ്ര​ൻ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​ജി​ത്ത് ശ്രീ​നി​വാ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up