Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ScientificCommunity

പു​തി​യ കാ​ട്ടു​പൂ​ച്ച വ​ർ​ഗ​ത്തെ ക​ണ്ടെ​ത്തി ശാ​സ്ത്ര​ലോ​കം

ലാ ​​​പാ​​​സ് (ബൊ​​​ളീ​​​വി​​​യ): ഒ​​​രു നൂ​​​റ്റാ​​​ണ്ടി​​​ല​​​ധി​​​ക​​​മാ​​​യി ശാ​​​സ്ത്ര​​​ലോ​​​ക​​​ത്തി​​​ന് അ​​​ജ്ഞാ​​​ത​​​മാ​​​യി​​​രു​​​ന്ന പു​​​തി​​​യ കാ​​​ട്ടു​​​പൂ​​​ച്ച വ​​​ർ​​​ഗ​​​ത്തെ ബൊ​​​ളീ​​​വി​​​യ​​​യി​​​ലെ കാ​​​ടു​​​ക​​​ളി​​​ൽ ക​​​ണ്ടെ​​​ത്തി.

‘ലി​​​യോ​​​പാ​​​ർ​​​ഡ​​​സ് തി​​​ൽ​​​ക​​​യോ’ അ​​​ഥ​​​വാ ‘തി​​​ൽ​​​ക​​​യോ ക്യാ​​​റ്റ്’ എ​​​ന്നാ​​​ണു കു​​​ഞ്ഞുകാ​​​ട്ടു​​​പൂ​​​ച്ച​​​യുടെ ശാ​​​സ്ത്ര നാമം. ആ​​​ൻ​​​ഡീ​​​സ് പ​​​ർ​​​വ​​​ത​​​നി​​​ര​​​ക​​​ളും ആ​​​മ​​​സോ​​​ൺ ത​​​ട​​​വും സം​​​ഗ​​​മി​​​ക്കു​​​ന്ന ബൊ​​​ളീ​​​വി​​​യ​​​യി​​​ലെ യൂ​​​ങ്കാ​​​സ് മേ​​​ഘ​​​ക്കാ​​​ടു​​​ക​​​ളാണ് ഇ​​​വ​​​യു​​​ടെ വാ​​​സ​​​സ്ഥ​​​ലം.

നി​​​ല​​​വി​​​ൽ ഈ ​​​ജീ​​​വി​​​വ​​​ർ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഒ​​​രേ​​​യൊ​​​രു പൂ​​​ച്ച മാ​​​ത്ര​​​മാ​​​ണ് ലോ​​​ക​​​ത്തു ജീ​​​വ​​​നോ​​​ടെ​​​യു​​​ള്ള​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സാ​​​ധാ​​​ര​​​ണ വ​​​ള​​​ർ​​​ത്തു​​​പൂ​​​ച്ച​​​ക​​​ളേ​​​ക്കാ​​​ൾ വ​​​ലി​​​പ്പം കു​​​റ​​​ഞ്ഞ​​​തും മെ​​​ലി​​​ഞ്ഞ ശ​​​രീ​​​ര​​​വും പു​​​ലി​​​യു​​​ടേ​​​തു​​​പോ​​​ലു​​​ള്ള പാ​​​ടു​​​ക​​​ളും ഉ​​​ള്ള​​​വ​​​യാ​​​ണ് ഈ ​​​കാ​​​ട്ടു​​​പൂ​​​ച്ച​​​ക​​​ൾ.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി ചെ​​​റി​​​യ വ​​​ലിപ്പ​​​മു​​​ള്ള ജീ​​​വി​​​ക​​​ളെ​​​യാ​​​ണു പു​​​തി​​​യ വ​​​ർ​​​ഗ​​​മാ​​​യി ക​​​ണ്ടെ​​​ത്താ​​​റു​​​ള്ള​​​തെ​​​ങ്കി​​​ലും ഒ​​​രു നൂ​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷ​​​മാ​​​ണ് കാ​​​ട്ടു​​​പൂ​​​ച്ച വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ക​​​യും മ്യൂ​​​സി​​​യ​​​ങ്ങ​​​ളി​​​ൽ പോ​​​ലും സാ​​​ന്നി​​​ധ്യ​​​മി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ ഒ​​​രു പു​​​തി​​​യ ജീ​​​വി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.

ബൊ​​​ളീ​​​വി​​​യ​​​യി​​​ലെ ‘സെ​​​ൻ​​​ഡ വെ​​​ർ​​​ഡെ’ വ​​​ന്യ​​​ജീ​​​വി പു​​​ന​​​ര​​​ധി​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഈ ​​​അ​​​പൂ​​​ർ​​​വ ജീ​​​വി​​​യെ​​​ക്കു​​​റി​​​ച്ച് ഗ​​​വേ​​​ഷ​​​ക​​​ർ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. അ​​ല​​ഞ്ഞു​​ന​​ട​​ന്ന പൂ​​​ച്ച​​​ക്കു​​​ട്ടി​​​യെ സാ​​​ധാ​​​ര​​​ണ വ​​​ള​​​ർ​​​ത്തു​​​പൂ​​​ച്ച​​​യാ​​​ണെ​​​ന്ന് ക​​​രു​​​തി വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​രു കു​​​ടും​​​ബം വീ​​​ട്ടി​​​ൽ വ​​​ള​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ചോ​​​റും നൂ​​​ഡി​​​ൽ​​​സും മു​​​ട്ട​​​യു​​​മെ​​​ല്ലാം ന​​​ൽ​​​കി വ​​​ള​​​ർ​​​ത്തി​​​യ ജീ​​​വി​​​യു​​​ടെ കാ​​​ട്ടു​​​സ്വ​​​ഭാ​​​വം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​ർ വ​​​ന്യ​​​ജീ​​​വി കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്.

തു​​​ട​​​ർ​​​ന്ന്, ബൊ​​​ളീ​​​വി​​​യ​​​ൻ ഗ​​​വേ​​​ഷ​​​ക​​​യാ​​​യ ഡോ. ​​​പാ​​​വോ​​​ള നൊ​​​ഗാ​​​ലെ​​​സ് അ​​​സ്കാ​​​റു​​​ൻ​​​സ് ന​​​ട​​​ത്തി​​​യ ജ​​​നി​​​ത​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഇ​​​ത് 1.4 ദ​​​ശ​​​ല​​​ക്ഷം വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ന്പ് മ​​​റ്റു വ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് വേ​​​ർ​​​പി​​​രി​​​ഞ്ഞ തി​​​ക​​​ച്ചും പു​​​തി​​​യ ജീ​​​വി​​​വ​​​ർ​​​ഗ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞ​​​ത്. പ​​​ഠ​​​ന​​​വി​​​വ​​​ര​​​ങ്ങ​​​ൾ ‘ക​​​റ​​​ന്‍റ് ബ​​​യോ​​​ള​​​ജി’ മാ​​​സി​​​ക​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

‘ടൈ​​​ഗ​​​ർ ക്യാ​​​റ്റ്’​​വ​​​ർ​​​ഗ​​​ത്തി​​​ൽ മു​​​ന്പ് ക​​​രു​​​തി​​​യ​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ ഉ​​​ണ്ടെ​​​ന്ന് ഈ ​​​പ​​​ഠ​​​നം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഇ​​​തോ​​​ടെ ലോ​​​ക​​​ത്തി​​​ലെ ആ​​​കെ പൂ​​​ച്ച​​​വ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 41ൽ​​​നി​​​ന്ന് 44 അ​​​ല്ലെ​​​ങ്കി​​​ൽ 45 ആ​​​യി ഉ​​​യ​​​ർ​​​ന്നേ​​​ക്കാം.

ശാ​​​സ്ത്ര​​​ലോ​​​ക​​​ത്തി​​​ന് പു​​​തി​​​യ​​​താ​​​ണെ​​​ങ്കി​​​ലും ബൊ​​​ളീ​​​വി​​​യ​​​ൻ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി ഈ ​​​പൂ​​​ച്ച​​​യെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യി ഇ​​​വ​​​ർ വി​​​ളി​​​ച്ചി​​​രു​​​ന്ന ‘തി​​​ൽ​​​ക​​​യോ’ എ​​​ന്ന പേ​​​രു​​​ത​​​ന്നെ​​​യാ​​​ണ് ശാ​​​സ്ത്ര​​​ജ്ഞ​​​രും ഈ ​​​ജീ​​​വി​​​വ​​​ർ​​​ഗ​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​ത്.

ബൊ​​​ളീ​​​വി​​​യ​​​യി​​​ലെ യൂ​​​ങ്കാ​​​സ് മേ​​​ഘ​​​ക്കാ​​​ടു​​​ക​​​ളി​​​ൽ ഇ​​​വ എ​​​ത്ര​​​യെ​​​ണ്ണം ബാ​​​ക്കി​​​യു​​​ണ്ടെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ലെ​​​ങ്കി​​​ലും വ​​​ന​​​ന​​​ശീ​​​ക​​​ര​​​ണ​​​വും കാ​​​ർ​​​ഷി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ഭൂ​​​മി കൈ​​​യേ​​​റ്റ​​​വും കാ​​​ര​​​ണം വം​​​ശ​​​നാ​​​ശ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ഈ ​​​ക​​​ണ്ടെ​​​ത്ത​​​ൽ വ​​​ലി​​​യൊ​​​രു വ​​​ഴി​​​ത്തി​​​രി​​​വാ​​​കും.

Latest News

Corehub Up