Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scorpio

എംഎല്‍എയുടെ വാഹനവ്യൂഹത്തിലേക്ക് സ്‌കോര്‍പിയോ ഇടിച്ചുകയറി; നാലു പേര്‍ക്കു പരിക്ക്

ച​​​ന്ദൗ​​​ലി: ബി​​​ജെ​​​പി എം​​​എ​​​ല്‍എ​​​യു​​​ടെ വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​ലേ​​​ക്ക് മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്ന​​​യാ​​​ളു​​​ടെ വാ​​​ഹ​​​നം ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി നാ​​​ലു പേ​​​ര്‍ക്കു പ​​​രി​​​ക്ക്.

സ​​​യ്യ​​​ദ്രാ​​​ജ മ​​​ണ്ഡ​​​ലം എം​​​എ​​​ല്‍എ സു​​​ശീ​​​ല്‍ സിം​​​ഗി​​​ന്‍റെ വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​ലേ​​​ക്കാ​​​ണ് സ്‌​​​കോ​​​ര്‍പി​​​യോ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യ​​​ത്. സ​​​യ്യ​​ദ്‌​​രാ​​​ജ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ പ​​​ങ്ക​​​ജ് യാ​​​ദ​​​വ്, പ്രി​​​ന്‍സ് യാ​​​ദ​​​വ്, സ​​​ഞ്ജീ​​​വ്, സോ​​​ന​​​ല്‍ യാ​​​ദ​​​വ് എ​​​ന്നി​​​വ​​​ര്‍ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

ഉ​​​ത്ത​​​ര്‍പ്ര​​​ദേ​​​ശി​​​ലെ ച​​​ന്ദൗ​​​ലി ജി​​​ല്ല​​​യി​​​ല്‍ തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​ത്രി 8.30ഓ​​​ടെ ഫു​​​തി​​​യ, ജ​​​ഗ​​​ദീ​​​ഷ്‌​​​സ​​​രാ​​​യ് മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടം. അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ എം​​​എ​​​ല്‍എ​​​യു​​​ടേ​​​തു​​​ള്‍പ്പെ​​​ടെ മൂ​​​ന്നു വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്ക് കേ​​​ടു​​​പാ​​​ടു​​​ക​​​ള്‍ സം​​​ഭ​​​വി​​​ച്ചു.

സ​​​യ്യ​​ദ്‌​​രാ​​​ജ​​​യി​​​ല്‍നി​​​ന്ന് അ​​​ലി​​​ന​​​ഗ​​​റി​​​ലെ പ​​​ച്ഛ്‌​​​പേ​​​ഡ്വ​​​യി​​​ലു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ രോ​​​ഗി​​​ക്ക് വ​​​സ്ത്ര​​​ങ്ങ​​​ളും ഭ​​​ക്ഷ​​​ണ​​​വും എ​​​ത്തി​​​ക്കാ​​​നാ​​​യി പോ​​​യ നാ​​​ലം​​​ഗ സം​​​ഘ​​​മാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍പ്പെ​​​ട്ട​​​തെ​​​ന്ന് സ​​​ദ​​​ര്‍ സ​​​ര്‍ക്കി​​​ള്‍ ഓ​​​ഫീ​​​സ​​​ര്‍ ന​​​മേ​​​ന്ദ്ര റാ​​​വ​​​ത്ത് പ​​​റ​​​ഞ്ഞു.

പ​​​രിക്കേ​​​റ്റ​​​വ​​​രെ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​രാ​​​ക്കി​​​യ​​​പ്പോ​​​ള്‍ അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ സ്‌​​​കോ​​​ര്‍പി​​​യോ​​​യു​​​ടെ ഡ്രൈ​​​വ​​​ര്‍ മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ലാ​​​യി​​​രു​​​ന്നെ​​​ന്ന് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യും പൊ​​​ലി​​​സ് അ​​​റി​​​യി​​​ച്ചു. വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യ സ്‌​​​കോ​​​ര്‍പി​​​യോ അ​​​മി​​​തവേ​​​ഗ​​​ത്തി​​​ലാ​​​ണ് സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നു പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up