Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seal

ഡ​ൽ​ഹി​യി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച 54 ജ്വ​ല്ല​റി​ക​ൾ സീ​ൽ ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ചാ​ന്ദ്‌​നി ചൗ​ക്കി​ൽ അ​ന​ധി​കൃ​ത​മാ​യി വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​ന് 54 ജ്വ​ല്ല​റി​ക​ളും ക​ട​ക​ളും ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ സീ​ൽ ചെ​യ്തു. വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ കു​ച്ച മ​ഹാ​ജ​നി​യി​ൽ വ​ച്ചാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. കെ​ട്ടി​ട​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ നോ​ട്ടീ​സ് പ​തി​ച്ച ശേ​ഷം ഉ​ട​ൻ ത​ന്നെ സീ​ലിം​ഗ് ന​ട​പ​ടി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​ത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വെ​ള്ളി​യും വെ​ള്ളി നാ​ണ​യ​ങ്ങ​ളും സീ​ൽ ചെ​യ്ത ക​ട​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​രാ​തി​പ്പെ​ട്ടു.

ഡ​ൽ​ഹി​യി​ലെ സ​ത്യ നി​കേ​ത​ൻ കെ​ട്ടി​ടം ത​ക​ർ​ന്ന് ഏ​ഴ് പേ​ർ മ​രി​ച്ച​ത്തി​ന് പി​ന്നാ​ലെ അ​ന​ധി​കൃ​ത​വും അ​പ​ക​ട​ക​ര​വു​മാ​യ ഘ​ട​ന​ക​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചാ​ന്ദ്‌​നി ചൗ​ക്കി​ലെ ജ്വ​ല്ല​റി​ക​ൾ​ക്കെ​തി​രെ​യു​ള്ള ​ക​ടു​ത്ത ന​ട​പ​ടി.

Latest News

Corehub Up