ജമ്മു: ജമ്മുകാഷ്മീരിലെ കിഷ്ത്വാറിൽ തീവ്രവാദികൾക്കായി സൈന്യത്തിന്റെ തെരച്ചിൽ. മഞ്ഞു മൂടിയ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി കരുതുന്ന മൂന്നു ജയ്ഷെ മുഹമ്മദ് ഭീകരർക്കായാണു തെരച്ചിൽ നടത്തുന്നത്. ഇവർ കഴിഞ്ഞ ദിവസം സുരക്ഷാസേനയ്ക്കു നേരേ വെടിയുതിർത്തിരുന്നു. സമീപപ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഭീകരർക്ക് ഭക്ഷണവും താമസവും നൽകി സഹായിക്കുന്നവരെ സുരക്ഷാസേന നിരീക്ഷിച്ചുവരികയാണ്. കിഷ്ത്വാർ ജില്ലയിലെ ഡോൾഗാം പ്രദേശത്ത് ശനിയാഴ്ച പുലർച്ചെയാണു വെടിവയ്പുണ്ടായത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഒരു ഭീകരന് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.