കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗ് ആക്രമിച്ച കേസിൽ അറസ്റ്റിലായ എബിൻ ബി. പോളിന്റെ സേർച്ച് ഹിസ്റ്ററിയിൽനിന്നും അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലിസ് കണ്ടെത്തി.
ബിഷ്ണോയ് എന്നപേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ എബിൻ അംഗമാണ്. സിനഗോഗ് ആക്രമണത്തിൽ ഉൾപ്പടെ ലോറൻസ് ബിഷ്ണോയ് സംഘത്തിനു ബന്ധമുണ്ടോയെന്നുള്ള അന്വേഷണവും ആരംഭിച്ചു.
കഴിഞ്ഞദിവസം ബോളിവുഡ് താരം ടൈഗർ ഷ്റോഫിനെ വെടിവച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയതോടെ ലോറൻസ് ബിഷ്ണോയ് സംഘം വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു.