Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Season 3 Winners

ഡ​ബി​ൾ ഹോ​ഴ്‌​സ് ഗോ​ൾ​ഡ​ൻ ഗെ​റ്റ് എ​വേ സീ​സ​ൺ 3 വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കൊ​​​​ച്ചി: ഭ​​​​ക്ഷ്യോ​​​ത്പ​​​​ന്ന ബ്രാ​​​​ൻ​​​​ഡാ​​​​യ ഡ​​​​ബി​​​​ൾ ഹോ​​​​ഴ്‌​​​​സ് ത​​​​ങ്ങ​​​​ളു​​​​ടെ ഗോ​​​​ൾ​​​​ഡ​​​​ൻ ഗെ​​​​റ്റ് എ​​​​വേ സീ​​​​സ​​​​ൺ 3 ലെ ​​​​വി​​​​ജ​​​​യി​​​​ക​​​​ളെ കൊ​​​​ച്ചി​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ഗു​​​​രു​​​​വാ​​​​യൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി ലീ​​​​ന വാ​​​​സു​​​​ദേ​​​​വ​​​​ൻ ബം​​​​പ​​​​ർ സ​​​​മ്മാ​​​​ന​​​​മാ​​​​യ കി​​​​യ സോ​​​​ണ​​​​റ്റ് കാ​​​​ർ സ്വ​​​​ന്ത​​​​മാ​​​​ക്കി. ക​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി നി​​​​ധി​​​​ഷ​​​​യ്ക്കാ​​​​ണ് സിം​​​​ഗ​​​​പ്പു​​​ർ ട്രി​​​​പ്പി​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം. മ​​​​റ്റു നി​​​​ര​​​​വ​​​​ധി വി​​​​ജ​​​​യി​​​​ക​​​​ളും ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി.

ന​​​​ടി​​​​യും ഡ​​​​ബി​​​​ൾ ഹോ​​​​ഴ്സ് ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റു​​​​മാ​​​​യ മമ്ത മോ​​​​ഹ​​​​ൻ​​​​ദാ​​​​സ്, അ​​​​സോ​​​​സി​​​​യേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ എ​​​​ലി​​​​സ വി​​​​നോ​​​​ദ് മ​​​​ഞ്ഞി​​​​ല, ആ​​​​നി വി​​​​നോ​​​​ദ് മ​​​​ഞ്ഞി​​​​ല, ആ​​​​നി​​​​യ സ​​​​ന്തോ​​​​ഷ് മ​​​​ഞ്ഞി​​​​ല എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നു വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

ആ​​​​കെ ആ​​​​റു കോ​​​​ടി രൂ​​​​പ മൂ​​​​ല്യ​​​​മു​​​​ള്ള സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളാ​​​​ണു വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത്. ഓ​​​​രോ പ​​​​ർ​​​​ച്ചേ​​​​സി​​​​നും 100 രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള ഉ​​​​റ​​​​പ്പാ​​​​യ കാ​​​​ഷ്ബാ​​​​ക്ക് ഓ​​​​ഫ​​​​റും പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു. എ​​​​യ​​​​ർ ക​​​​ണ്ടീ​​​​ഷ​​​​ണ​​​​റു​​​​ക​​​​ൾ, മൈ​​​​ക്രോ​​​​വേ​​​​വ് ഓ​​​​വ​​​​നു​​​​ക​​​​ൾ, എ​​​​യ​​​​ർ ഫ്ര​​​​യ​​​​റു​​​​ക​​​​ൾ, സ്വ​​​​ർ​​​​ണ​​​നാ​​​​ണ​​​​യ​​​​ങ്ങ​​​​ൾ എ​​​​ന്നീ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ന​​​​ൽ​​​​കിയെന്ന് ഡ​​​​ബി​​​​ൾ ഹോ​​​​ഴ്‌​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ വി​​​​നോ​​​​ദ് മ​​​​ഞ്ഞി​​​​ല പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up