Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SeattleShooting

America

സി​യാ​റ്റി​ൽ വെ​ടി​വ​യ്പ്: മൂ​ന്ന് മ​ര​ണം, നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

സി​യാ​റ്റി​ൽ: അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ലി​ൽ ന​ട​ന്ന ഭ​ക്ഷ്യ​മേ​ള​യ്ക്കി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്ന് പേ​ർ മ​രി​ക്കു​ക​യും ര​ണ്ട് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വാ​ക്കു​ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ പ​ങ്കെ​ടു​ത്ത 19 വ​യ​സു​കാ​ര​നാ​യ ജൂ​ണി​യ​ർ സി. ​നി​ക്കോ സെ​മോ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് മ​രി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 56 വ​യ​സു​കാ​രി​യാ​യ ആ​ഷ്ലി വൈ​റ്റ്ഹെ​ഡ് പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മൂ​ന്നാ​മ​ത്തെ മ​രി​ച്ച​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 വ​യ​സു​കാ​ര​നാ​യ ഒ​രു പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഒ​ളി​വി​ലു​ള്ള മൂ​ന്നാം പ്ര​തി​ക്കാ​യി വ്യാ​പ​ക തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ട് വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചി​കി​ത്സ​യ്ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി വി​ട്ടു. എ​ഫ്ബിഐ, എ​ടി​എ​ഫ്, പ്രാ​ദേ​ശി​ക പൊ​ലീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് സിസിടിവി കാ​മ​റ​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് 5,000 ഡോ​ള​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up